കൊച്ചി: മതപരമായ കാര്യങ്ങളിൽ തീരുമാനം പറയാനുള്ള പണ്ഡിതന്മാരുടെ അവകാശത്തെ മറികടന്ന് വഖഫ് ചെയ്ത വസ്തുവകകളെ കുറിച്ച് വിധിന്യായം പറഞ്ഞ് ഒരു സമുദായത്തെ പരിഹസിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് പി.ഡി.പി വൈസ് ചെയർമാൻ ടി.എ മുഹമ്മദ് ബിലാൽ പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിന് രേഖകൾ അടിവരയിടുമ്പോൾ വെള്ളത്തിന് തീ പിടിപ്പിക്കുന്ന സതീശന്റെ പ്രസ്താവന അടുത്ത മുഖ്യമന്ത്രി പദവി സ്വപ്നം കണ്ടാണ്. സംഘ പരിവാരത്തെയും കാസ പോലുള്ള തീവ്ര ക്രൈസ്തവരെയും പ്രീണിപ്പിക്കുകയാണ് സതീശൻ ചെയ്യുന്നത്. വിഷയത്തിൽ ലീഗ് മൗനം വെടിഞ്ഞ് നിലപാട് പറയണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.