മുല്ലപ്പെരിയാറിലെ മരമുറി ഉത്തരവ്​ മുഖ്യമന്ത്രിയുടെ അറിവോടെ​; കേരളം തോറ്റുകൊടുക്കുന്നു -വി.ഡി.സതീശൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ്​ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശൻ. ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി നൽകുന്നതിലൂടെ കേസിലെ കേരളത്തിന്‍റെ വാദങ്ങൾ ഇല്ലാതാവും. സുപ്രീംകോടതിയിലെ കേസ്​ തോറ്റുകൊടുക്കുകയാണ്​ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരംമുറി ഉത്തരവ്​ മാറ്റിവെച്ചിരിക്കുകയാണ്​ ഇപ്പോൾ ചെയ്​തിരിക്കുന്നത്​. എത്രയും വേഗം ഉത്തരവ്​ റദ്ദാക്കണം. മുല്ലപ്പെരിയാറിൽ തമിഴ്​നാടും കേരളവും സംയുക്​ത പരിശോധന നടത്തിയിട്ടില്ലെന്ന വനം മന്ത്രിയുടെ പ്രസ്​താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ്​. വനം മന്ത്രിയുടേയും ജലവിഭവ വകുപ്പ്​ മന്ത്രിയുടേയും മറുപടികളിൽ വൈരുധ്യമുണ്ടെന്നും സതീശൻ പറഞ്ഞു.

മുല്ലപ്പെരിയാറിൽ മരംമുറിച്ച്​ ബേബി ഡാം ശക്​തിപ്പെടുത്തിയാൽ ജലനിരപ്പ്​ 152 അടി ആക്കണമെന്ന തമിഴ്​നാടിന്‍റെ വാദത്തിന്​ സുപ്രീംകോടതിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. ഇതോടെ മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്‍റെ വാദം ദുർബലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മു​ല്ല​െ​പ്പ​രി​യാ​ർ ഡാ​മി​ലെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും കേ​ര​ള സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​െൻറ​യും രേ​ഖ​ക​ൾ കഴിഞ്ഞ ദിവസം തമിഴ്​നാട്​ പുറത്തുവിട്ടിരുന്നു. മു​ല്ല​പ്പെ​രി​യാ​റി​ൽ മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ​ കേ​ര​ളം അ​നു​മ​തി മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​ർ പ്ര​കാ​ര​മാ​ണ് അ​നു​മ​തി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ടി​ന് 15 മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന കേ​ര​ള പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​ (വൈ​ൽ​ഡ് ലൈ​ഫ്) ബെ​ന്നി​ച്ച​ൻ തോ​മ​സ്​ ഒ​പ്പി​ട്ട ഉ​ത്ത​ര​വി​െൻറ പ​ക​ർ​പ്പാ​ണ്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട​ത്. ബേ​ബി ഡാം ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യാ​ണ്​ മ​രം​മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന്​ ത​മി​ഴ്​​നാ​ട്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സൈ​റ്റി​ലെ ത​മി​ഴ്‌​നാ​ട് പാ​ട്ട​ത്തി​നെ​ടു​ത്ത 40 സെൻറ്​ സ്ഥ​ല​ത്തെ 15 മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് ഈ​സ്​ റ്റ്​ ​ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ശി​പാ​ർ​ശ ചെ​യ്തു.

ഇ​രു​സം​സ്​​ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള പാ​ട്ട​ക്ക​രാ​റി​ലെ അ​ഞ്ചാം വ​കു​പ്പ്​ പ്ര​കാ​രം പാ​ട്ട ഭൂ​മി​യി​ലെ മ​ര​ങ്ങ​ളും മ​റ്റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വെ​ട്ടി​മാ​റ്റാ​ൻ പാ​ട്ട​ക്കാ​ര​നാ​യ ത​മി​ഴ്നാ​ടി​ന്​ അ​വ​കാ​ശ​മു​ണ്ട്. വ​ന​വി​ഭ​വ​ങ്ങ​ൾ പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു പു​റ​ത്തു കൊ​ണ്ടു​പോ​ക​രു​തെ​ന്നും വ്യ​വ​സ്​​ഥ​യു​ണ്ട്. ബെ​ന്നി​ച്ച​ൻ തോ​മ​സി​െൻറ ഉ​ത്ത​ര​വ്​ തേ​ക്ക​ടി പെ​രി​യാ​ർ ഈ​സ്​​റ്റ്​ ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (പ്രോ​ജ​ക്ട്​ ടൈ​ഗ​ർ) എ. ​പി. സു​നി​ൽ ബാ​ബു ന​വം​ബ​ർ ആ​റി​ന് ത​മി​ഴ്‌​നാ​ട് ഉ​ദ്യോ​ഗ​സ്ഥ​നാ​യ തേ​നി ജി​ല്ല​യി​െ​ല ക​മ്പം ഡ​ബ്ല്യു.​ആ​ർ.​ഡി എ​ക്‌​സി.​എ​ൻ​ജി​നീ​യ​ർ ജെ. ​സാം എ​ർ​വി​ന്​ കൈ​മാ​റി.

ഇ​തി​ൽ 15 മ​ര​ങ്ങ​ളു​ടെ ഇ​ന​വും അ​തി​െൻറ സ​വി​ശേ​ഷ​ത​ക​ളും അ​നു​ബ​ന്ധ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വി​െൻറ പ​ക​ർ​പ്പ് കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും വ​നം വ​ന്യ​ജീ​വി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും അ​യ​ച്ചി​രു​ന്നു. ബേ​ബി ഡാ​മി​ന്​ താ​ഴെ​യു​ള്ള 23 മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ 2021 ന​വം​ബ​ർ അ​ഞ്ചി​ന്​ ത​മി​ഴ്​​നാ​ട്​ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൻ​മേ​ൽ ഏ​ഴി​നാ​ണ്​ ത​മി​ഴ്​​നാ​ടി​െൻറ പാ​ട്ടാ​വ​കാ​ശം നി​ല​നി​ൽ​ക്കു​ന്ന 40 സെൻറ്​ ഭൂ​മി​യി​ലെ 15 മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ കേ​ര​ള വ​നം വ​കു​പ്പ്​ അ​നു​മ​തി ന​ൽ​കി​യ​ത്

Tags:    
News Summary - V,D Satheeshan on Mullaperiyar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.