കോഴിക്കോട്: കോവിഡ് മരണങ്ങളുടെ കണക്ക് തയാറാക്കുന്നതിൽ ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിെൻറയും മാനദണ്ഡങ്ങൾ പൂർണമായി സംസ്ഥാന സർക്കാർ ലംഘിച്ചതായും മാനദണ്ഡം പാലിച്ചുള്ള മരണ ലിസ്റ്റ് 10 ദിവസത്തിനകം തയാറാക്കാൻ ജില്ല കലകട്ർമാർക്ക് സർക്കാർ നിർദേശം നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാലിക്കറ്റ് പ്രസ് ക്ലബ് മീറ്റ് ദപ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകിയാൽ കേന്ദ്ര സർക്കാർ നഷ്ട പരിഹാരത്തിനുള്ള ഉത്തരവിറക്കിയതിനു ശേഷം മരണസംഖ്യ കൂട്ടിയ ലിസ്റ്റ് പ്രഖ്യാപിച്ചുവെന്ന ആരോപണം വരും. ചികിത്സിക്കുന്ന ഡോക്ടർ എന്തു തരം മരണമെന്ന് നിശ്ചയിക്കേണ്ടതിനു പകരം തിരുവനന്തപുരത്ത് വിദഗ്ധ സമിതിയെ ചുമതലയേൽപ്പിച്ചതാണ് പ്രശ്നമായത്. മരണസംഖ്യ കുറച്ചുകാണിക്കാനുള്ള ഗൂഢാലോചന പൊളിയുമെന്ന ഭയമാണിപ്പോൾ.
മരണത്തിന് സർക്കാറാണ് കാരണക്കാരെന്ന് ഞങ്ങൾ പറയില്ല. അത് പേടിച്ച് മെഡിക്കൽ രേഖകളിൽ കൃത്രിമം കാട്ടേണ്ട. വീടും പറമ്പും പണയംവെച്ച് ചികിത്സ നടത്തിയ ആയിരങ്ങളുടെ പേര് ലിസ്റ്റിലില്ല. ബന്ധുക്കൾ പരാതി കൊടുത്താൽ മതിയെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. മന്ത്രിക്കോ കലക്ടർക്കോ വില്ലേജാപ്പീസിലോ പരാതി കൊടുത്താൽതന്നെ പൊതു ജനങ്ങൾക്ക് കോവിഡ് ഉണ്ടെന്ന് തെളിവ് കൊടുക്കാനാവുമോ? തെളിവു മുഴുവൻ ആരോഗ്യവകുപ്പിൻെറയും തദ്ദേശവകുപ്പി െൻറയും കൈയിലാണ്. ശ്മശാനങ്ങളിൽ കോവിഡ് പ്രേട്ടോകോളിൽ സംസ്കരിച്ചവരുടെ രേഖകളുണ്ട്.
പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മര്യാദയില്ലാതെ വിലകൂട്ടി ജനങ്ങളെ പീഡിപ്പിക്കുന്നതിൽ ക്രൂരമായ ആനന്ദം കണ്ടെത്തുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ ഓരോ തവണ വില കൂട്ടുേമ്പാഴും വരുമാനം കൂടുന്നതിൽ രഹസ്യമായി ആനന്ദിക്കുന്നു. മുട്ടിൽ മരം മുറി കേസിൽ വനം മാഫിയെയ രക്ഷിക്കാൻ കർഷകർക്കും ആദിവാസികൾക്കുമെതിരെ കേസെടുക്കുകയാണ്. കൊള്ളക്ക് കാരണമായ സർക്കാർ ഉത്തരവ് പിൻവലിച്ച ഫെബ്രുവരി രണ്ടിെൻറ പിറ്റേന്ന് അന്നത്തെ വനം മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വനം മാഫിയയുമായി ഫോണിൽ സംസാരിച്ചതിന് രേഖയുണ്ട്.
അന്നുച്ചക്ക് പാസില്ലാത്ത മരം മുഴുവൻ ലക്കിടി ചെക് പോസ്റ്റ് വഴി എറണാകുളത്തെത്തി. ലക്കിടി ചെക് പോസ്റ്റിലെ ഫെബ്രുവരി മൂന്നിലെ രജിസ്റ്ററിലെ രണ്ട് കോളം വെള്ള വൈറ്റ്നർ െവച്ച് മായ്ച്ച നിലയിലാണ്. തെളിവുകൾ വെച്ച് അന്നത്തെ വനം, റവന്യൂ മന്ത്രിമാരെ കൂടി പ്രതികളാക്കാനാകുമെന്നും സതീശൻ പറഞ്ഞു. എം.കെ.രാഘവൻ എം.പിയും പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡൻറ് എം.ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഇ.പി.മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.