തിരുവനന്തപുരം: മലപ്പുറത്തുനിന്ന് തിരുവനന്തപുരം വരെ വൻസുരക്ഷ സന്നാഹങ്ങളോടെയുള്ള മന്ത്രി കെ.ടി. ജലീലിെൻറ യാത്രക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. 'ഞാൻ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയിൽ മുഴുവൻ ഇന്ത്യൻ പ്രസിഡേൻറ പ്രധാനമന്ത്രിയോ വരുന്നത് പോലെയുള്ള പൊലീസ് സന്നാഹമാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീൽ തിരുവനന്തപുരത്തേക്ക് വരികയാണെന്ന്.!! പൊലീസ് അക്ഷരാർത്ഥത്തിൽ മതിലുകെട്ടി കൊണ്ടുവരികയാണ്. അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത്!!!' -വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് കൂടെ പൊലീസ് സുരക്ഷയൊരുക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം വീട്ടിെലത്തി ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മലപ്പുറം വളാഞ്ചേരിയിലെ കാവുംപുറത്തെ വീട്ടിൽനിന്ന് മന്ത്രി പോയത്. കാവുംപുറത്ത് ദേശീയപാതയിൽ എത്തിയത് മുതൽ വിവിധ കക്ഷികൾ കരിങ്കൊടി കാണിച്ച് കൂടെയുണ്ടായിരുന്നു. ഇതോടെയാണ് വഴിലുടനീളം കനത്ത സുരക്ഷ പൊലീസ് ഒരുക്കിയത്.
കൊല്ലം പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനം തടയാനും ശ്രമം നടന്നു. മന്ത്രിയുടെ വാഹനം പാരിപ്പള്ളി ജങ്ഷനിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിലെത്തിയപ്പോൾ അവിടെ കാത്തുനിന്ന യുവമോർച്ചക്കാർ മന്ത്രി രാജിെവക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് അവരുടെ വാഹനം റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു. ഡിവൈഡർ അവസാനിക്കുന്ന ഭാഗത്താണ് തടഞ്ഞത്.
അപ്രതീക്ഷിതമായി റോഡിൽ വാഹനം കണ്ട ൈഡ്രവർ വാഹനം വെട്ടിത്തിരിച്ചപ്പോൾ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിൽ തട്ടി. പൊലീസ് ഉടൻതന്നെ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും മന്ത്രിയുടെ യാത്രക്ക് അവസരമൊരുക്കുകയും ചെയ്തു.
പ്രതിഷേധങ്ങളുടെ നടുവിലൂടെ ഒമ്പതരയോടെ കേൻറാൺമെൻറിലെ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജലീലിനെ യൂത്ത് കോൺഗ്രസ്, യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ തടയാൻ ശ്രമിച്ചത് പൊലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനിടയാക്കി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. എന്നിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് അമ്പതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.