ഒരാഴ്ചക്കുള്ളിൽ കോവിഡ് കേസുകളിൽ 100 ശതമാനം വർധന; പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ വെല്ലുവിളി-വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വൻതോതിൽ വർധിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒരാഴ്ചക്കുള്ളിൽ കേസുകളിൽ 100 ശതമാനം വർധനയുണ്ടായി. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 20 വയസ് മുതൽ 40 വയസ് വരെയുള്ളവരിലാണ് രോഗബാധ കൂടുതൽ.

അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കണം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ്  കോവിഡ് കേസുകൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത്. കേസുകളിൽ കൂടുതലും ഡെൽറ്റ വകഭേദമാണ്.

സംസ്ഥാനത്ത് ഒമിക്രോൺ ക്ലസ്റ്ററുകൾ ഉണ്ടായിട്ടില്ല. പക്ഷേ, അതിവേഗം ഒമിക്രോൺ പടർന്ന് പിടിക്കും. നിലവിൽ ചികിത്സ സൗകര്യങ്ങൾക്ക് പ്രതിസന്ധി നേരിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി 13 കമ്മിറ്റികൾ രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Veena George press meet on covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.