തിരുവനന്തപുരം: മോേട്ടാർവാഹനനിയമ ഭേദഗതി പ്രാബല്യത്തിൽ വന്നത്തോടെ ഗതാഗതക്കുറ്റങ്ങൾക്ക് ഉയർന്ന പിഴ ചുമത്തിത്തുടങ്ങി. കേന്ദ്രനിയമത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറിെൻറ വിജ്ഞാപനം ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയാണ് വിജ്ഞാപനം. പുതുക്കിയ നിരക്കിലുള്ള പിഴ ഇൗടാക്കണമെങ്കിൽ സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കണം. അതേസമയം, ആദ്യദിവസം പിഴത്തുക കർശനമാക്കിയിട്ടില്ല. അവധി ദിവസമായതിനാൽ പരിശോധന അത്ര സജീവവുമായിരുന്നില്ല. കാറുകളിെല പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ്ബെൽറ്റ്, ബൈക്കുകളിലെ പിൻസീറ്റ് ഹെൽമറ്റ് എന്നിവയൊഴികെ മറ്റുള്ളവയെല്ലാം കർശനമാക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറേറ്റിെൻറ നിർദേശം. ഇതിൽ മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, കുട്ടികളുടെ ഡ്രൈവിങ് എന്നിവക്കാണ് കൂടുതൽ ഉൗന്നൽ.
റോഡ് സുരക്ഷ ആക്ഷൻ പ്ലാനിെൻറ ഭാഗമായി പ്രഖ്യാപിച്ചിരുന്ന കർശന പരിശോധന പരിപാടി ചൊവ്വാഴ്ച മുതൽ ആരംഭിക്കാനിരിക്കുകയാണ്. ഒാേരാ ദിവസവും ഒാരോ ഗതാഗതക്കുറ്റങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നത്. ഇൗ പ്രത്യേക പരിശോധനവാരത്തിൽ പുതിയ പിഴനിരക്കുകൾ കർശനമാക്കുമെന്നാണ് വിവരം. ആഗസ്റ്റിലാണ് പരിശോധന നിർദേശിച്ചിരുന്നതെങ്കിലും പ്രളയം മൂലം സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു.
ലൈസൻസ് റദ്ദാക്കും വിധം ഗുരുതര ഗതാഗതക്കുറ്റങ്ങൾ ചെയ്യുന്നവർക്ക് ലൈസൻസ് തിരികെ ലഭിക്കുന്നതിന് സാമൂഹികസേവനവും പ്രത്യേക കോഴ്സും ഏർപ്പെടുത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് സംബന്ധിച്ച് ഗതാഗതവകുപ്പ് ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപടി തുടങ്ങി. ആശുപത്രികൾ, പാലിയേറ്റിവ് കെയർ എന്നിവിടങ്ങളിൽ ഇവരെ വിന്യസിക്കും. ഗതാഗതക്കുറ്റങ്ങൾക്ക് ഉയർന്ന പിഴയാണ് പുതിയ േഭദഗതിയിലൂടെ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
പിഴ കൂടിയിട്ടും കോഴിക്കോട്ട് നിയമലംഘനങ്ങൾക്ക് കുറവില്ല
കോഴിക്കോട്: പിഴ ശിക്ഷ വർധിപ്പിച്ചിട്ടും കോഴിക്കോട് നഗരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് കുറവില്ല. കൂടിയ പിഴ നിലവിൽ വന്ന ആദ്യദിനം 180 നിയമലംഘനങ്ങളാണ് ട്രാഫിക് െപാലീസിെൻറ വിവിധ സ്ക്വാഡുകൾ പിടികൂടിയത്. നൂറോളം കേസുകളിൽ പിഴ ൈകയോടെ വാങ്ങിയതായി ട്രാഫിക് െപാലീസ് അറിയിച്ചു. ൈകയിൽ കാശില്ലാത്തതിനാൽ 80 കേസുകളിൽ ചെക്ക് മെമ്മോ നൽകി. ഇവർ ഒരാഴ്ചക്കകം പണമടക്കണം. ഇല്ലെങ്കിൽ കോടതിയിലേക്ക് കൈമാറും.
നിയമം കർശനമാക്കുന്നതിന് മുമ്പ് പരിശോധനകളിൽ ഇത്രയും ലംഘനങ്ങളുണ്ടായിട്ടില്ലെന്നതാണ് അതിശയകരമെന്ന് പൊലീസ് പറയുന്നു. അതേസമയം, കൃത്യമായ നിർദേശമില്ലാത്തതിനാൽ നഗരത്തിലെ ചില െപാലീസ് സ്റ്റേഷനുകൾക്ക് കീഴിൽ പരിശോധന നടന്നിട്ടില്ല. മോട്ടോർ വാഹന നിയമം ലംഘിക്കുന്നവരോട് വേണ്ട ഉപദേശം നൽകി ശനിയാഴ്ച ചേവായൂർ ഐ.ഡി.ടി.ആറിൽ നടക്കുന്ന ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനുള്ള നോട്ടീസ് നൽകി വിടുകയായിരുന്നു.
52,100 രൂപയാണ് പിഴയായി സിറ്റി ട്രാഫിക്കിന് ലഭിച്ചത്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത കേസുകളായിരുന്നു ഭൂരിപക്ഷവും. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കാത്തതാണ് പരിശോധിച്ചത്. പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കാത്തത് അടുത്ത ദിവസങ്ങളിൽ കർശനമായി പരിശോധിക്കും. നാല് ചക്രവാഹനങ്ങളിൽ മുന്നിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് പിഴയിട്ടത്. മൂന്നു പേരുമായി സഞ്ചരിച്ച ഇരുചക്രവാഹനങ്ങളും പിടികൂടി. ആറ് കേസുകളാണ് ഇത്തരത്തിലുള്ളത്. മദ്യഷാപ്പുകൾക്ക് അവധിയായിട്ടും രണ്ട് ഇരുചക്രവാഹനക്കാരെ മദ്യപിച്ച് വണ്ടി ഒാടിച്ചതിന് പിടിച്ചു.
ഹൈലൈറ്റ് മാളിന് സമീപവും എരഞ്ഞിപ്പാലത്തുമായിരുന്നു മദ്യപിച്ച് വണ്ടി ഓടിച്ച രണ്ടു പേർ കുടുങ്ങിയത്. രണ്ടു പേർക്കും പുതിയ പിഴയായ 10,000 രൂപ അടക്കാൻ നോട്ടീസ് നൽകി. നഗരത്തിലെ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലെ പരിശോധനയുമായി ബന്ധപ്പെട്ട പിഴയുടെ കണക്ക് തിങ്കളാഴ്ചയേ ലഭ്യമാകൂവെന്ന് സിറ്റി െപാലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.