തൃശൂർ: ഗതാഗത നിയമലംഘന കേസുകളുടെ എണ്ണം കൂട്ടി പിഴയടപ്പിക്കുന്ന പൊലീസിെൻറ വാഹന പരിശോധനകൾ ഡി.ജി.പി വിലക്കി. ഹെൽമെറ്റ്, പെറ്റി കേസുകൾക്കായുള്ള അനാവശ്യ വാഹന പരിശോധന നിരോധിച്ചു. ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനുള്ള പരിശോധന ഇനി മോട്ടോർ വാഹനവകുപ്പും-പൊലീസും സംയുക്തമായേ നടത്താവൂ എന്നാണ് ഉത്തരവ്.
നിയമം ലംഘിക്കുന്ന വാഹനത്തിെൻറയും ഡ്രൈവറുടെയും ഫോട്ടോ പകർത്തി തെളിവ് സഹിതം നോട്ടീസ് അയച്ച് പിഴ ഈടാക്കിയാൽ മതിയെന്നും തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി പിഴ പിരിക്കേണ്ടന്നും ഉത്തരവ് പറയുന്നു. ദിവസവും േക്വാട്ട നൽകി പെറ്റി കേസ് തികയ്ക്കണെമന്ന മേലുദ്യോഗസ്ഥരുടെ നിർദേശവും ഡി.ജി.പി അവസാനിപ്പിച്ചു. പൊതുജനങ്ങളെ പീഡിപ്പിച്ച് റോഡുകളിൽ നടത്തുന്ന അനാവശ്യ വാഹന പരിശോധനകളും നിരോധിച്ചിട്ടുണ്ട്. പൊതുനിരത്തുകളിൽ വാഹനങ്ങൾ തടഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിക്കുകയും മലിനീകരണം, പെർമിറ്റ്, ലൈസൻസ് തുടങ്ങിയ രേഖകൾ സ്ഥിരമായി പരിശോധിക്കുന്നതും പുതിയ ഉത്തരവ് വിലക്കുന്നുണ്ട്.
അനാവശ്യ വാഹനപരിശോധനയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവികൾ ഇറക്കിയ 15 മുൻ ഉത്തരവുകൾ ഉദ്ധരിക്കുന്ന ഡി.ജി.പിയുടെ ഉത്തരവിൽ ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തവരുടെ വാഹനങ്ങൾ പിന്തുടർന്ന് പിടിക്കരുതെന്നും തിരക്കുള്ള റോഡുകളിൽ ഒരേസമയം എല്ലാ വാഹനങ്ങളും തടഞ്ഞിട്ട് പരിശോധിക്കരുതെന്നും പറയുന്നു.
വാഹനങ്ങളിലുള്ളവരെ ‘സാർ’ അല്ലെങ്കിൽ ‘മാഡം’ എന്ന് സംബോധന ചെയ്യണം. അമിതവേഗത്തിലും അപകടകരമായ രീതിയിലും മദ്യപിച്ചും വാഹനമോടിക്കുന്നവരെയും പ്രായപൂർത്തിയാകത്തവർ വാഹനമോടിക്കുേമ്പാഴുമാണ് രേഖകൾ കാണേണ്ടത്. നിയമ ലംഘകരോട് സൗഹൃദത്തോടെ പെരുമാറണം.
സേനയ്ക്ക് അവമതിപ്പുണ്ടാക്കരുതെന്നും ഡി.ജി.പി വ്യക്തമാക്കുന്നു. ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തവരോട് പിഴയെ കുറിച്ചും അപകടത്തെ കുറിച്ചും മനസ്സിലാക്കി കൊടുക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.