ആലപ്പുഴ: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ സ്വകാര്യ റിസോർട്ടിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
സൗഹൃദ കൂടിക്കാഴ്ചയാണെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഇവിടെ അതിഥികളായി താമസിക്കുമ്പോൾ കേരളത്തിൻെറ മുഖ്യമന്ത്രിയെ കാണുക എന്ന മര്യാദക്ക് വന്നതാണ്. യൂനിയൻ തെരഞ്ഞെടുപ്പ് ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിൻെറ കോർട്ടിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിൽ ഇളവ് തേടാൻ എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാറുമായി സംസാരിക്കാൻ വെള്ളാപ്പള്ളിയെയാണ് ഡയറക്ടർ ബോർഡ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഈ കാര്യങ്ങൾ ചർച്ചയായില്ലെന്നാണ് വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.