കെ. സുധാകരന്‍ അധ്യക്ഷനായാൽ കോൺഗ്രസ് 16 കഷണങ്ങളാകുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റായാൽ കോണ്‍ഗ്രസ് പതിനാറ് കഷണമാവുമെന്ന് വെളളാപ്പള്ളി നടേശൻ. സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യ വരമ്പിലാണ്.

വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭാ സംസാരത്തില്‍ അദ്ദേഹം കേമനാണെങ്കിലും പ്രവര്‍ത്തിയില്‍ വി.ഡി വട്ടപൂജ്യമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

'80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ തമ്മിലടിക്കുന്നു, ഒന്നും കിട്ടാത്ത വിഭാഗം കേരളത്തിലുണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ല. ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഒന്നുമില്ല. പിന്നോക്ക ക്ഷേമ വകുപ്പ് പേരിന് പോലും പ്രവര്‍ത്തിക്കുന്നില്ല.' വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - Vellapally says Congress will be divided into 16 pieces if K Sudhakaran becomes president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.