എൻ.എസ്.എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീർന്നെന്ന് ​വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻ.എസ്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി തീർന്നെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. താനാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശ​ശി ത​രൂ​ർ എം.​പി ഡ​ല്‍ഹി നാ​യ​ര​ല്ല, കേ​ര​ള​പു​ത്ര​നും വി​ശ്വ​പൗ​ര​നു​മെ​ന്ന് എ​ന്‍.​എ​സ്.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍.നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ത​രൂ​രി​നെ താ​ന്‍ ഡ​ല്‍ഹി നാ​യ​രെ​ന്ന്​ വി​ളി​ച്ചി​രു​ന്നു. ആ ​തെ​റ്റ് തി​രു​ത്താ​നാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ന്നം ജ​യ​ന്തി ഉ​ദ്ഘാ​ട​ന​ത്തി​ന് പെ​രു​ന്ന​യി​ലേ​ക്ക്​ ക്ഷ​ണി​ച്ച​തെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

മ​ന്നം ജ​യ​ന്തി ഉ​ദ്ഘാ​ട​ന​ത്തി​ന് ശ​ശി ത​രൂ​രി​നെ​ക്കാ​ള്‍ യോ​ഗ്യ​നാ​യി മ​റ്റാ​രെ​യും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. ത​രൂ​ര്‍ കേ​ര​ള​ത്തി​ന്‍റെ പു​ത്ര​നും വി​ശ്വ​പൗ​ര​നു​മാ​ണ്. ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ലെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.മ​തേ​ത​ര​ത്വം, ജ​നാ​ധി​പ​ത്യം, സാ​മൂ​ഹി​ക നീ​തി എ​ന്നീ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു​നി​ന്നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍ പ​ഠി​പ്പി​ച്ച​ത്. ആ ​ദ​ര്‍ശ​ന​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ല​ടി​പ്പാ​ത​ക​ളെ പി​ന്തു​ട​രു​ക​യാ​ണ് എ​ന്‍.​എ​സ്.​എ​സ് ചെ​യ്യു​ന്ന​ത്. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ വി​പ്ല​വ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് മ​ന്നം ന​ട​ത്തി​യ​ത്. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലും അ​നാ​ചാ​ര​ങ്ങ​ളി​ലും അ​ധഃ​പ​തി​ച്ച നാ​യ​ര്‍ സ​മൂ​ഹ​ത്തി​ന് അ​ദ്ദേ​ഹം ദി​ശാ​ബോ​ധം ന​ല്‍കി.

സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നൊ​പ്പം ഇ​ത​ര സ​മു​ദാ​യ​ങ്ങ​ള്‍ക്ക്​ ക്ഷോ​ഭ​ക​ര​മാ​യ​തൊ​ന്നും ചെ​യ്യ​രു​തെ​ന്നും രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നു​മു​ള്ള മാ​ര്‍ഗ​ദ​ര്‍ശ​ന​മാ​ണ് അ​ദ്ദേ​ഹം നാ​യ​ര്‍ സ​മൂ​ഹ​ത്തി​ന് ന​ല്‍കി​യ​തെന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - Vellapally says Tharoor's future is over with NSS support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.