ചേർത്തല: അരൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് തുറന്നടിച്ച് രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പ ി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മുൻ എം.എൽ.എയായ എ.എം. ആരിഫിെൻറ വികസനം പരസ്യങ്ങളിലൂടെ മാത്രമായിരുന്നുവെന്ന് തുറന്നടിച്ച അദ്ദേഹം മന്ത്രി ജി.സുധാകരെൻറ പ്രവർത്തനമാണ് സി.പി.എമ്മിന് കെട്ടിെവച്ച കാശെങ്കിലും കിട്ടാൻ കാരണമെന്നും പറഞ്ഞു. സി.പി.എമ്മിലെ ഭിന്നതയും ഗ്രൂപ്പിസവുമാണ് പരാജയ കാരണം. പാർട്ടിയിൽ ഇത്രയും ഭിന്നതയുള്ള ഒരു പ്രദേശം അരൂർ പോലെ വേറെ ഉണ്ടാവില്ല. അരൂരിൽ ഇത്രയും വോട്ട് നേടാനായത് മന്ത്രി ജി.സുധാകരെൻറ ശ്രമം കൊണ്ടാണ്. ഒരു സാധാരണക്കാരനെപ്പോലെ വീട് വീടാന്തരം കയറിയിറങ്ങി മന്ത്രി വോട്ട് ചോദിച്ച കാര്യം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ഥാനാർഥിയെക്കാൾ കൂടുതൽ പ്രവർത്തിച്ചയാളാണ് മന്ത്രി. അതുകൊണ്ട് മാത്രമാണ് ഇത്രയും വോട്ട് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ആരിഫ് എം.പി.യുടെ ജനകീയത പരസ്യത്തിൽ മാത്രമാണ്. വെറും പുകമറയല്ലാതെ അരൂരിൽ ഒരു കുന്തവും നടന്നിട്ടില്ല. താഴെത്തട്ടിൽ ഒരു വികസനവും ഉണ്ടായില്ല. വലിയ വികസനം നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. എസ്.എൻ.ഡി.പി യോഗത്തിെൻറ താൽപര്യത്തിന് എതിരായി സ്ഥാനാർഥിയെ നിർത്തിയത് അരൂരിൽ തിരിച്ചടിയായെന്ന് സി.പി.എം ജില്ല കമ്മിറ്റി വിലയിരുത്തിയ കാര്യം ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.