ആലപ്പുഴ: എൻ.എസ്.എസിനെയും ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും കടന്നാക്രമിച്ച് എ സ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുകുമാരൻ നായർ ഈഴവ വിരോധി യാണെന്ന് ആേരാപിച്ച വെള്ളാപ്പള്ളി, സവർണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തുടങ്ങി ക്കഴിഞ്ഞുവെന്നും പറഞ്ഞു.
ജാതി നോക്കിയാണ് വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും എൻ.എസ്.എസ് അധിക്ഷേപിക്കുന്നത്. മാടമ്പിത്തരം എക്കാലത്തും സഹിക്കുമെന്ന് ആരും കരുതണ്ട. ഉച്ചനീചത്വം തിരികെ െകാണ്ടുവരാനാണ് ശ്രമം. ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കും. എൻ.എസ്.എസിെൻറ പ്രവൃത്തികൾ ജാതീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണ്. എവിടെയും ഈഴവനെ തകർക്കുക എന്നതാണ് ലക്ഷ്യം.
എൻ.എസ്.എസ് നേതൃത്വത്തിന് പ്രത്യേക അജണ്ടയാണ്. എല്ലായിടത്തും സവർണരെ പ്രതിഷ്ഠിക്കണം. എല്ലാം കിട്ടിയിട്ടും ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ശരിദൂരവും സമദൂരവുമെല്ലാം അടവുനയമാണ്. അവര്‍ യു.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാണ്. ഈ ഉപതെരഞ്ഞെടുപ്പ് പ്രസക്തമല്ലാത്തതിനാൽ നിഷ്പക്ഷ നിലപാടാണ് എസ്.എൻ.ഡി.പി സ്വീകരിക്കുകയെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.