സുധീരൻ എരപ്പാളിയെന്ന് വെള്ളാപ്പള്ളി

പറവൂർ: മുൻ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ എരപ്പാളിയാ​െണന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലുവ മണപ്പുറത്ത് നടത്തിയ യോഗത്തി​​​​െൻറ പേരിൽ സുധീര​​​​െൻറ സമ്മർദത്തെത്തുടർന്നാണ്​ തനിക്കെതിരെ കേസെടുത്തത്​. സുധീരൻ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയിൽ സ്വാധീനം ചെലുത്തിയാണ് കേസെടുപ്പിച്ചത്​. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ഇത്തരത്തിൽ പ്രസംഗിച്ചതെങ്കിൽ കേസെടുക്കുമായിരുന്നോ. കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി എന്നിവരെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇഷ്​ടമാണ്. എന്നാൽ, സുധീരനെപ്പോലെയുള്ളവരെ സ്തുതിക്കേണ്ട കാര്യം തനിക്കില്ല. 

കേരളത്തിൽ സവർണാധിപത്യവും മതാധിപത്യവുമാണ്. ചാതുർവർണ്യവ്യവസ്ഥയുടെ മറ്റൊരു മുഖമാണിത്. ശക്തനും ന​െട്ടല്ല്​ വളയാത്തവനുമായ മുഖ്യമന്ത്രിയെ ഒരു സമുദായം ‘റ’ പോലെയാക്കി നിർത്തിയില്ലേ. നഷ്​ടപരിഹാരം എത്ര തവണ കൂട്ടി, മക്കൾക്ക്​ ജോലിയും വീടും വള്ളവും വലയും കൊടുക്കാമെന്ന്​ പറഞ്ഞു. എന്നിട്ടും, പോരായെന്നല്ലേ പറയുന്നത്. ഇത്​ സംഘടിത സമുദായ ശക്തിയുടെ കരുത്താണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ എല്ലാ ജനവിഭാഗങ്ങൾക്കും സഹായം നൽകുന്നില്ല.

കോഴിക്കോട്ട്​ കഴിഞ്ഞ ദിവസം പാവം നാല്​ കുട്ടികൾ മരിച്ചു. ഇവർക്ക് എന്താണ് കൊടുത്തത്. രണ്ടും വെള്ളത്തിൽ പോയല്ലേ മരിച്ചത്. അപകടങ്ങളും ദുരന്തങ്ങളും എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടാകും. എത്ര ചെത്തുകാരാണ് തെങ്ങിൽനിന്ന്​ വീണു മരിച്ചിട്ടുള്ളത്. നട്ടെല്ല് ഒടിഞ്ഞ് ജീവച്ഛവമായി കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളുണ്ട്. ഇവരെ ആരും സഹായിച്ചില്ല. സംഘടിത മതശക്തിയും വോട്ട് ബാങ്ക് രാഷ്​ട്രീയവും നിലനിൽക്കുന്നിടത്തോളം നാട്ടിൽ സാമൂഹികനീതി കിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. കുഞ്ഞിത്തൈ എസ്.എൻ.എൽ.പി സ്കൂൾ സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


വെള്ളാപ്പള്ളിക്ക് സ്​ഥലജലഭ്രമം വി.ഡി. സതീശന്‍
പറവൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​​​​െൻറ പദപ്രയോഗം പദവിക്ക് ചേർന്നത​െല്ലന്ന് വി.ഡി. സതീശൻ എം.എൽ.എ. അദ്ദേഹത്തിന് ദുര്യോധന​​​​െൻറ അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.
സരസ്വതി ക്ഷേത്രത്തില്‍ വന്ന്​ വിദ്യാര്‍ഥികളും അധ്യാപകരുമുള്ള സദസ്സില്‍ ഉപ​േയാഗിക്കാവുന്ന പദപ്രയോഗമല്ല വെള്ളാപ്പള്ളി നടത്തിയതെന്ന്​ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സതീശൻ പ്രതികരിച്ചു. വെള്ളാപ്പള്ളിക്ക് അദ്ദേഹം പറഞ്ഞതുപോലെ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. അദ്ദേഹം ഇരിക്കുന്ന കസേരയെ താന്‍ ബഹുമാനിക്കുന്നു. കുമാരനാശാന്‍, ഡോ. പല്‍പ്പു എന്നിവര്‍ ഇരുന്ന കസേരയിലാണ്​ വെള്ളാപ്പള്ളി ഇരിക്കുന്നത്. സ്ഥലജല വിഭ്രാന്തിയിലായ ദുര്യോധന​​​​െൻറ അവസ്ഥയാണ്​ വെള്ളാപ്പള്ളിക്ക്​. ചന്തയും വിദ്യാലയവും ഏതാണെന്ന് അദ്ദേഹത്തിന്​ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും പിന്നീട്​ സതീശന്‍ പ്രവര്‍ത്തകരോട്​ പറഞ്ഞു.
 

Tags:    
News Summary - Vellappally Natesan attack to VM Sudheeran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.