കൊല്ലം: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതും മതപരമായി ബലിയർപ്പിക്കുന്നതും നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമം ലംഘിച്ചാണ് അറവുശാലകൾ ഏറെയും നടത്തുന്നതെന്ന് എസ്.എൻ ട്രസ്റ്റ് ആസ്ഥാനത്ത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയന്ത്രണം ഏതിനും ആവശ്യമാണ്. എന്തു ഭക്ഷണം കഴിക്കണമെന്നതടക്കമുള്ള സ്വാതന്ത്ര്യങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ചാരായം ഇഷ്ടമാണെന്നു കരുതി അതു നടുറോഡിൽ വാറ്റിക്കുടിക്കാൻ നിയമം അനുവദിക്കുന്നില്ല. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട നിരോധനത്തിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് താൻ പഠിച്ചിട്ടില്ല. പഠിച്ചാലേ പറയാൻ കഴിയൂ. അതേസമയം, ഇപ്പോഴെത്ത നിരോധനത്തിനു മുമ്പ് കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാമായിരുന്നു.
എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ തനിക്കെതിരായ ആരോപണങ്ങൾ വോട്ടർമാർ പുച്ഛിച്ചുതള്ളുകയാണുണ്ടായത്. നല്ലൊരു പാനലിനെ രംഗത്തിറക്കാൻപോലും എതിരാളികൾക്കായില്ല. വിഘടനവാദമുയർത്തി പോയവർ മടങ്ങിവന്നാൽ സ്വാഗതം ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ഒാഫിസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനും ഡോ.എം.എൻ. സോമൻ (ചെയ.), തുഷാർ വെള്ളാപ്പള്ളി (അസി.സെക്ര.), േജാജി ജയദേവൻ (ട്രഷ.) എന്നിവരടക്കം മറ്റു ഭാരവാഹികളും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.