കൊച്ചി: എസ്.എൻ.ഡി.പി നേതാവ് കെ.കെ. മഹേശെൻറ ദുരൂഹമരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കാൻ എസ്.എൻ.ഡി.പി യോഗത്തിെൻറയും എസ്.എൻ ട്രസ്റ്റിെൻറയും കാര്യദർശി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ മാറിനിൽക്കണമെന്ന് പ്രഫ.എം.കെ. സാനുവും ശ്രീനാരായണ സേവാസംഘം ഭാരവാഹികളും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മഹേശെൻറ കത്തുകളിലൂടെ പ്രതിസ്ഥാനത്ത് നിൽക്കുന്ന വെള്ളാപ്പള്ളി തൽസ്ഥാനത്ത് തുടർന്നുള്ള അന്വേഷണം സത്യാവസ്ഥ പുറത്തുവരാൻ പ്രതിബന്ധമാകും. മാറിനിൽക്കാൻ തയാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവരണം.
മഹേശെൻറ കത്തിലെ 15ാം പേജിൽ അനധികൃത വയർലെസ് സെറ്റ് ശവപ്പെട്ടി മൂടുന്നതുപോലെ കുഴിച്ചിട്ടതായി വെളിപ്പെടുത്തലുണ്ട്. ഇതും അന്വേഷണ പരിധിയിൽ വരണം. ഈ ആവശ്യം ഉന്നയിച്ച് എം.കെ. സാനുവിെൻറ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സേവാസംഘം പ്രസിഡൻറ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.രാജൻ, അഡ്വ.പി.എം. മധു, സി.പി. മണി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.