കൊല്ലം: മൈക്രോ ഫിനാന്‍സ് കേസില്‍നിന്ന് രക്ഷപ്പെടാന്‍ താന്‍ ആരുടെയും കാലുപിടിച്ചിട്ടില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്‍െറ പദവിയും സ്ഥാനവുമൊന്നും നോക്കാതെയാണ് വി.എസ്. അച്യുതാനന്ദന്‍െറ പ്രവര്‍ത്തനം. വി.എസിനെ സി.പി.എം സഹിക്കുകയാണെന്നും കൊല്ലത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വെള്ളാപ്പള്ളി പറഞ്ഞു.
താന്‍ പിണറായിയെ കാണാന്‍ പോയത് എസ്.എന്‍ കോളജുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി തേടിയാണ്. മുന്‍കൂര്‍ സമയം ചോദിച്ചാണ് സന്ദര്‍ശനം നടത്തിയത്. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി. മൈക്രോ ഫിനാന്‍സ് കേസില്‍ മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട ആവശ്യമില്ല. മൈക്രോ ഫിനാന്‍സില്‍ താന്‍ സാമ്പത്തിക അപഹരണം നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയിട്ടില്ല. മൈക്രോ ഫിനാന്‍സിന്‍െറ പേരുപറഞ്ഞ് തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമം. സത്യം കോടതിയുടെ മുന്നിലുണ്ട്. സ്വാശ്രയ സമരം സര്‍ക്കാറും പ്രതിപക്ഷവും ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്ന സമരവും ഹര്‍ത്താലുമൊക്കെ അതിരുകടന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.