പൂച്ചാക്കൽ: വേമ്പനാട്ടു കായലിൽ ചൂണ്ടയിടാൻ പോയി വള്ളം മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് കറുകവെളി സലിയുടെ മകൻ മനുവിന്റെ (28)മൃതദേഹമാണ് വള്ളം മറിഞ്ഞ സ്ഥലത്തു നിന്നുതന്നെ വൈകിട്ട് നാലോടെ ലഭിച്ചത്. ചേർത്തലയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും ജലഗതാഗത വകുപ്പിന്റെ ജല ആംബുലൻസും തിരച്ചിൽ നടത്തുകയായിരുന്നു.
വള്ളം മറിഞ്ഞ സ്ഥലത്തിനു പരിസരത്ത് ജല ആംബുലൻസ് വട്ടംകറക്കി അടിത്തട്ട് കലക്കിയപ്പോൾ മൃതദേഹം പൊങ്ങിവരികയായിരുന്നു.
മാതാവ് ഗ്രേസി.സഹോദരി നീനു.ഞായർ വൈകിട്ടാണ് വള്ളം മറിഞ്ഞ് മനുവിനെ കാണാതായത്. മനുവും മൂന്നു സുഹൃത്തുക്കളും ചേർന്നു കായലിൽ ചൂണ്ടയിട്ട ശേഷം വള്ളത്തിൽ തിരികെ കരയിലേക്കു വരുമ്പോൾ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മറ്റുവള്ളക്കാർ ചേർന്നു മൂന്നു പേരെ രക്ഷപ്പെടുത്തി. മനു ആഴത്തിലേക്ക് താണുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.