വേങ്ങര: പ്രചാരണം തുടങ്ങി ഇത്രയും നാളുകളായിട്ടും മണ്ഡലത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആരും സമീപിച്ചിട്ടില്ലെന്നും അത്രമാത്രം വികസനം നടന്നിട്ടുണ്ടെന്നും കെ.എൻ.എ. ഖാദർ. പ്രചാരണത്തിനിടെ ഉൗരകം പഞ്ചായത്തിലെ പൂളാപ്പീസിലെ ചെറിയ ചായക്കടയിലിരുന്ന് ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയ്യാനുള്ളതിെൻറ പരമാവധി വികസന പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നു. ഉൗരകം പഞ്ചായത്തിലെ റോഡുകൾ നിങ്ങൾ കണ്ടില്ലേ. ഉയരം കൂടുതലുള്ള പ്രദേശങ്ങളാണ് മണ്ഡലത്തിൽ കൂടുതലും. ഇവിടെ എല്ലാം കുടിവെള്ള വിതരണത്തിനായി ടാങ്കുകൾ സ്ഥാപിച്ചു. ഉൗരകം മിനി കുടിവെള്ള പദ്ധതി നടപ്പാക്കി. ജലനിധിയുടെ പദ്ധതികൾ നടപ്പാക്കി വരുന്നു. ഇതു കാരണം ചില പ്രദേശങ്ങളിൽ റോഡുകൾ തകരാറായിട്ടുണ്ട്. സ്വാഭാവികമാണത്.
വേങ്ങരയിലെ പച്ചക്കറി കടക്കാർ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. പൈപ്പിടൽ പൂർത്തിയായാൽ അത് നന്നാക്കും. കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.