വെഞ്ഞാറമൂട് കൊലപാതകം: സി.ബി.​െഎ അന്വേഷണം വേണം –കെ. സുധാകരന്‍ എം.പി

ക​ണ്ണൂ​ർ: വെ​ഞ്ഞാ​റ​മൂ​ട് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര​ണ​ങ്ങ​ളും ആ​രാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​കാ​ൻ സി.​ബി.​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ. സം​സ്ഥാ​ന​ത്ത് കോ​ണ്‍ഗ്ര​സ് ഓ​ഫി​സു​ക​ള്‍ക്കെ​തി​രാ​യ സി.​പി.​എ​മ്മി‍െൻറ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​സി.​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ ഉ​പ​വാ​സം ക​ണ്ണൂ​ര്‍ സ്​​റ്റേ​ഡി​യം കോ​ര്‍ണ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​പി.​എ​മ്മി​ന് കേ​ര​ളം എ​ന്ന അ​വ​സാ​ന തു​രു​ത്തി​െൻറ കാ​ലാ​വ​ധി ഇ​നി മാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. പി​ണ​റാ​യി​യു​ടെ ക​പ്പ​ല്‍ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി ആ​ര്‍ക്കും ആ ​ക​പ്പ​ലി​നെ പി​ടി​ച്ചു​യ​ര്‍ത്താ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​ണ് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൈ​യി​ലി​രി​പ്പു​കൊ​ണ്ട് മാ​ത്ര​മാ​ണ് പാ​ര്‍ട്ടി ത​ക​ര്‍ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​വി. പു​രു​ഷോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ല്‍.​എ, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, മു​ന്‍ മേ​യ​ര്‍ സു​മ ബാ​ല​കൃ​ഷ്ണ​ന്‍, വി. ​സു​രേ​ന്ദ്ര​ന്‍ മാ​സ്​​റ്റ​ര്‍, ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ര്‍, പി.​ടി. മാ​ത്യു, അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ന്‍, കെ.​പി. സാ​ജു, ഡോ. ​കെ.​വി. ഫി​ലോ​മി​ന, എം.​പി. മു​ര​ളി, എ​ന്‍.​പി. ശ്രീ​ധ​ര​ന്‍, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, അ​ഡ്വ. റ​ഷീ​ദ് ക​വ്വാ​യി, സി.​വി. സ​ന്തോ​ഷ്, ടി. ​ജ​യ​കൃ​ഷ്ണ​ന്‍, ര​ജി​ത്ത് നാ​റാ​ത്ത്, പി. ​മാ​ധ​വ​ന്‍ മാ​സ്​​റ്റ​ര്‍, െഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ഗേ​ഷ്, സു​ധീ​പ് ജെ​യിം​സ്, എം.​കെ. മോ​ഹ​ന​ന്‍, സി.​ടി. ഗി​രി​ജ, പി.​പി. രാ​ജ​ന്‍, അ​ജി​ത്ത് മാ​ട്ടൂ​ല്‍, എ​ന്‍. രാ​മ​കൃ​ഷ്ണ​ന്‍, പി.​ടി. സ​ഗു​ണ​ന്‍, സു​ധീ​ഷ് മു​ണ്ടേ​രി, കെ.​പി. ഹാ​ഷിം, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.