ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ബി​ഹാ​ർ സ്വ​ദേ​ശി അസ്ഫാഖ് ആലത്തിന്‍റെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നവംബർ നാലിന് കണ്ടെത്തിയിരുന്നു. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ) കോ​ട​തി ജ​ഡ്​​ജി കെ. ​സോ​മ​നാണ് വിധി പറയുക.

ജൂ​ലൈ 28ന് ​വീ​ടി​നു മു​ന്നി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ലി​ക​യെ സ​മീ​പ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ്ര​തി മ​ധു​ര​പാ​നീ​യം ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ചാണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ദ്യം ന​ല്‍കി​യ​ശേ​ഷം ആ​ലു​വ മാ​ര്‍ക്ക​റ്റി​നു​ള്ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​ത്തു​വെ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി ധ​രി​ച്ചി​രു​ന്ന ബ​നി​യ​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി സ​മീ​പ​ത്തെ ച​തു​പ്പി​ൽ ​ത​ള്ളി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്.​പി വി​വേ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ എം.​എം. മ​ഞ്ജു​ദാ​സ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചി​രു​ന്നു.

99 സാ​ക്ഷി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന കേ​സി​ല്‍ 43 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന്‍ വി​സ്​​ത​രി​ച്ചു. ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ തു​ട​ങ്ങി​യ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 95 രേ​ഖ​ക​ളും പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉൾപ്പെടെ 10 തൊ​ണ്ടി​മു​ത​ലു​ക​ളും തെ​ളി​വാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​ മു​ത​ല്‍ ആ​ലു​വ മാ​ര്‍ക്ക​റ്റി​ലേ​ക്ക്​ ബ​സി​ല്‍ പോ​കു​ന്ന​തും മാ​ര്‍ക്ക​റ്റി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​ത്തേ​ക്ക്​ പോ​കു​ന്ന​തും​വ​രെ നേ​രി​ല്‍ ക​ണ്ട സാ​ക്ഷി​ക​ളെ കോ​ട​തി​യി​ല്‍ വി​സ്​​ത​രി​ച്ചു.

പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ ​കൊ​ല​പാ​ത​കം, പീ​ഡ​നം എ​ന്നി​വ അ​ട​ക്കം ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ പ്ര​കാ​ര​മു​ള്ള 11 കു​റ്റ​ങ്ങ​ളും പോ​ക്​​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ഞ്ചു​ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞി​രു​ന്നു. തുടർന്ന്, കുറ്റകൃത്യം നടന്ന് 100ാം ദിവസം അസ്ഫാഖ് ആലം കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കു​റ്റ​കൃ​ത്യം അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്നും വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി അന്വേഷണസംഘം ബിഹാറിലേക്കും ഡൽഹിയിലേക്കും പോയിരുന്നു. യു.പിയിൽ അസ്ഫാഖ് ആലത്തിനെതിരെ നേരത്തേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി ക​ണ്ടെത്തിയിരുന്നു.

Tags:    
News Summary - Verdict today on Five-year-old girl raped and killed in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.