'അൽപം ആശ്വാസം കിട്ടാനാണ്​ ഞാനിത്​ തുറന്നു​ പറയുന്നത്' - മാളിലെ അനുഭവം വെളിപ്പെടുത്തി നടി

കൊച്ചിയിൽ ഷോപ്പിങ്​ മാളിൽ വെച്ച്​ രണ്ട്​ പുരുഷൻമാർ മോശമായി പെരുമാറിയെന്ന യുവനടിയുടെ വെളിപ്പെടുത്തൽ സാമുഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്​. കടുത്ത സാമൂഹിക വിമർശനമാണ്​ നടി നടത്തുന്നത്​. മോശമായ അനുഭവം ആദ്യമായല്ലെന്നും ഒാരോ തവണയും പ്രയാസമേറിയതും വ്യത്യസ്​തവുമായ അനുഭവമാണ്​ സ്​ത്രീയെന്ന നിലയിൽ പൊതു സമൂഹത്തിൽ നിന്നുണ്ടാകുന്നതെന്നും നടി തൻെറ പോസ്​റ്റിൽ പറയുന്നു. പെണ്ണായിരിക്കുക എന്ന ആനന്ദമാണ്​ രോഗാതുരരായ പുരുഷൻമാർ കവർന്നെടുക്കുന്നതെന്ന്​ അവർ പറയുന്നു.

സംഭവത്തിൽ കളമശ്ശേരി പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​​ പ്രതികളെ പൊലീസ്​ തിരിച്ചറിയുകയും ചെയ്​തിട്ടുണ്ട്​.

നടിയുടെ പോസ്​റ്റിൻെറ പൂർണരൂപം:

''സോഷ്യൽ മീഡിയയിൽ എപ്പോഴും ഇടപെടുന്നയാളല്ല ഞാൻ. എന്നാൽ, ഇന്ന് സംഭവിച്ചത് കണ്ടില്ലെന്ന്​ നടിക്കാനാവില്ല.
ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച്​ ആളുകൾ തിങ്ങിനിറഞ്ഞ ഇടനാഴിയിൽ വെച്ച്​ രണ്ടുപേർ എന്നെ മറികടന്ന് നടന്നു. അതിൽ ഒരാൾ പോകുന്നതിനിടെ എ​െൻറ ദേഹത്ത്​ സ്​പർശിച്ചു. എന്നാൽ, ഉടനടി എനിക്ക്​പ്രതികരിക്കാൻ കഴിഞ്ഞില്ല. സംശയത്തി​െൻറ ആനുകൂല്യം നൽകാമെന്ന്​ കരുതിയെങ്കിലും ശരിയല്ലാത്ത ഒരുകാര്യം നടന്നാൽ നമുക്കത്​ ബോധ്യപ്പെടും.
അധികം ദൂരെയല്ലാതെ നിന്നിരുന്ന എ​െൻറ സഹോദരി ഇത് വളരെ വ്യക്തമായി കണ്ടു. അവൾ എ​െൻറ അടുത്ത് വന്ന് വിഷയം തിരക്കി. ഞാൻ പകച്ചു നിൽക്കുകയായിരുന്നു. ഞാൻ സങ്കൽപിക്കുക പോലും ചെയ്യാത്ത കാര്യമാണ്​ നടന്നതെന്ന്​ അവൾക്ക്​ മനസ്സിലായി. ഏതാനും സമയം എന്തുചെയ്യണമെന്നറിയാത്ത സ്​ഥിതിയിലായിരുന്നു ഞാൻ.
പിന്നീട്​ അവർ നിൽക്കുന്ന ഭാഗത്തേക്ക്​ പോയപ്പോൾ എന്നെ ശ്രദ്ധിക്കാത്തത്​​ പോലെ നിന്നു. എനിക്ക് മനസ്സിലായെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും അവിടെ നിന്ന്​ സ്​ഥലം കാലിയാക്കി.
ആ സമയത്ത് എനിക്ക് ഒന്നും പ്രതികരിക്കാൻ കഴിയാത്തത്​ ഓർത്ത്​ എനിക്ക് ദേഷ്യം വന്നു. എന്ത്​ പറയണമെന്ന്​ ആലോചിക്കാൻ പോലും എനിക്ക് അപ്പോൾ കഴിഞ്ഞിരുന്നില്ല.
പിന്നീട്​ ഞങ്ങൾ രണ്ടുപേരും അമ്മയും സഹോദരനും നിൽക്കുകയായിരുന്ന പച്ചക്കറി കൗണ്ടറിലേക്ക്​ പോയി. ഈ സമയം നേരത്തെ ശല്യം ചെയ്​ത രണ്ടുപേരും ഞങ്ങളെ പിന്തുടർന്നു. അമ്മയും സഹോദരനും സാധനങ്ങൾ എടുക്കുന്ന തിരക്കിലായതിനാൽ ഞാനും സഹോദരിയും ബില്ലിങ്​ കൗണ്ടറിലേക്ക്​ പോയി. ഇരുവരും അവിടെയും എത്തി. ഈ സമയം അയാൾ എന്നോടും സഹോദരിയോടും സംസാരിക്കാൻ മുതിർന്നു. കൂടുതൽ അടുക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. ഞാൻ അഭിനയിച്ച സിനിമകളുടെ പേരുകൾ അയാൾ ചോദിച്ചു. താൻ ത​െൻറ കാര്യം നോക്കി പോകാൻ പറഞ്ഞു. അമ്മ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്​ കണ്ടതോടെ അവർ സ്​ഥലം വിട്ടു.
ആ സമയത്ത്​ എനിക്ക് അവരോട് പറയാമായിരുന്ന ആയിരം കാര്യങ്ങളെക്കുറിച്ചും ചെയ്യാമായിരുന്ന നൂറു കാര്യങ്ങളെക്കുറിച്ചും ഇത് ടൈപ്പുചെയ്യുമ്പോൾ എ​െൻറ മനസ്സിൽ തെളിയുന്നുണ്ട്​. പക്ഷെ, എനിക്ക് ആ സമയത്ത്​ ഒന്നിനും കഴിഞ്ഞില്ല. 
അൽപം ആശ്വാസം കിട്ടാനാണ്​ ഞാനിത്​ തുറന്നു​ പറയുന്നത്​. അൽപം പോലും കുറ്റ​ബോധമില്ലാതെയാണ്​ അവർ അവിടെ നിന്ന്​ പോയത്​. അവരത്​ ഇനിയും ആവർത്തിക്കുമെന്നുറപ്പാണ്​. അതെന്നെ ചൊടിപ്പിക്കുന്നുണ്ട്​. ഇതെൻെറ ആദ്യത്തെ അനുഭവമല്ല. പക്ഷേ, ഒാരോ തവണയും അനുഭവം വ്യത്യസ്​തവും പ്രയാസമേറിയതും ആകുകയാണ്​.
വീട്ടിൽ നിന്ന്​ പുറത്തിറങ്ങു​േമ്പാ​െഴാക്കെ ഒരു സ്​ത്രീ എന്തൊക്കെ ശ്രദ്ധിക്കണം... തിരിയു​േമ്പാഴും മറിയു​േമ്പാഴും വസ്​ത്രത്തിന്​ എന്തൊക്കെ സംഭവിക്കുന്നുവെന്ന്​ നോക്കണം, ആൾക്കൂട്ടത്തിലാകു​േമ്പാഴൊക്ക മാറിടം കൈകൾ കൊണ്ട്​ ചുറ്റി സംരക്ഷിക്കണം... ഈ പട്ടിക ഇനിയും നീളും. ഒാരോ മിനിറ്റും ജാഗ്രതയോടെ ഇരിക്കണമെന്നത്​ മടുപ്പിക്കുന്നതാണ്​. വീട്ടിലിരിക്കു​േമ്പാഴും, പുറത്തുള്ള അമ്മയെയും സഹോദരികളെയും കൂട്ടുകാരികളെയും കുറിച്ചാലോചിച്ച്​ ഇതേ ആവലാതികൾ പിന്തുടരും.
ഇതെല്ലാം രോഗാതുരരായ പുരുഷൻമാരെ കൊണ്ട്​ സംഭവിക്കുന്നതാണ്​. ഞങ്ങളുടെ സുരക്ഷിതത്വവും സമാധാനവും പെണ്ണായിരിക്കുക എന്നതിൻെറ ആനന്ദവുമാണ്​ നിങ്ങൾ കവർന്നെടുത്തത്​. എനിക്ക്​ നിങ്ങളോട്​ പുച്​ഛമാണ്​.
ഇത്​ വായിക്കുന്ന പുരുഷൻമാരോട്​: നിങ്ങൾ എപ്പോഴെ​ങ്കിലും സ്​ത്രീകളോട്​ ഇങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ ഏറ്റവും നിന്ദ്യമായ ജീവിതാവസ്​ഥയിലാണ്​ നിങ്ങൾ. നരകമ​ല്ലാതെ മറ്റൊന്നും നിങ്ങൾ അർഹിക്കുന്നില്ല.
ആ രണ്ട്​ പുരുഷൻമാരെപോലെയാകരു​ത്​ നിങ്ങ​ളെന്ന്​ ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
ഇത്​ വായിക്കുന്ന സ്​ത്രീകളോട്​: നിന്ദ്യമായി പെരുമാറുന്നവരുടെ മുഖമടക്കി അടിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. നിങ്ങൾക്കത്​ ഉണ്ടാകുമെന്ന്​ ഞാൻ പ്രതീക്ഷിക്കുന്നു.''

Tags:    
News Summary - victim of indecent behavior opens her experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.