Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 3:05 PM IST Updated On
date_range 18 Dec 2020 3:05 PM IST'അൽപം ആശ്വാസം കിട്ടാനാണ് ഞാനിത് തുറന്നു പറയുന്നത്' - മാളിലെ അനുഭവം വെളിപ്പെടുത്തി നടി
text_fieldsbookmark_border
കൊച്ചിയിൽ ഷോപ്പിങ് മാളിൽ വെച്ച് രണ്ട് പുരുഷൻമാർ മോശമായി പെരുമാറിയെന്ന യുവനടിയുടെ വെളിപ്പെടുത്തൽ സാമുഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. കടുത്ത സാമൂഹിക വിമർശനമാണ് നടി നടത്തുന്നത്. മോശമായ അനുഭവം ആദ്യമായല്ലെന്നും ഒാരോ തവണയും പ്രയാസമേറിയതും വ്യത്യസ്തവുമായ അനുഭവമാണ് സ്ത്രീയെന്ന നിലയിൽ പൊതു സമൂഹത്തിൽ നിന്നുണ്ടാകുന്നതെന്നും നടി തൻെറ പോസ്റ്റിൽ പറയുന്നു. പെണ്ണായിരിക്കുക എന്ന ആനന്ദമാണ് രോഗാതുരരായ പുരുഷൻമാർ കവർന്നെടുക്കുന്നതെന്ന് അവർ പറയുന്നു.
സംഭവത്തിൽ കളമശ്ശേരി പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പൊലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
നടിയുടെ പോസ്റ്റിൻെറ പൂർണരൂപം:
''സോഷ്യൽ മീഡിയയിൽ എപ്പോഴും ഇടപെടുന്നയാളല്ല ഞാൻ. എന്നാൽ, ഇന്ന് സംഭവിച്ചത് കണ്ടില്ലെന്ന് നടിക്കാനാവില്ല.
ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് ആളുകൾ തിങ്ങിനിറഞ്ഞ ഇടനാഴിയിൽ വെച്ച് രണ്ടുപേർ എന്നെ മറികടന്ന് നടന്നു. അതിൽ ഒരാൾ പോകുന്നതിനിടെ എെൻറ ദേഹത്ത് സ്പർശിച്ചു. എന്നാൽ, ഉടനടി എനിക്ക്പ്രതികരിക്കാൻ കഴിഞ്ഞില്ല. സംശയത്തിെൻറ ആനുകൂല്യം നൽകാമെന്ന് കരുതിയെങ്കിലും ശരിയല്ലാത്ത ഒരുകാര്യം നടന്നാൽ നമുക്കത് ബോധ്യപ്പെടും.
അധികം ദൂരെയല്ലാതെ നിന്നിരുന്ന എെൻറ സഹോദരി ഇത് വളരെ വ്യക്തമായി കണ്ടു. അവൾ എെൻറ അടുത്ത് വന്ന് വിഷയം തിരക്കി. ഞാൻ പകച്ചു നിൽക്കുകയായിരുന്നു. ഞാൻ സങ്കൽപിക്കുക പോലും ചെയ്യാത്ത കാര്യമാണ് നടന്നതെന്ന് അവൾക്ക് മനസ്സിലായി. ഏതാനും സമയം എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലായിരുന്നു ഞാൻ.
പിന്നീട് അവർ നിൽക്കുന്ന ഭാഗത്തേക്ക് പോയപ്പോൾ എന്നെ ശ്രദ്ധിക്കാത്തത് പോലെ നിന്നു. എനിക്ക് മനസ്സിലായെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും അവിടെ നിന്ന് സ്ഥലം കാലിയാക്കി.
ആ സമയത്ത് എനിക്ക് ഒന്നും പ്രതികരിക്കാൻ കഴിയാത്തത് ഓർത്ത് എനിക്ക് ദേഷ്യം വന്നു. എന്ത് പറയണമെന്ന് ആലോചിക്കാൻ പോലും എനിക്ക് അപ്പോൾ കഴിഞ്ഞിരുന്നില്ല.
പിന്നീട് ഞങ്ങൾ രണ്ടുപേരും അമ്മയും സഹോദരനും നിൽക്കുകയായിരുന്ന പച്ചക്കറി കൗണ്ടറിലേക്ക് പോയി. ഈ സമയം നേരത്തെ ശല്യം ചെയ്ത രണ്ടുപേരും ഞങ്ങളെ പിന്തുടർന്നു. അമ്മയും സഹോദരനും സാധനങ്ങൾ എടുക്കുന്ന തിരക്കിലായതിനാൽ ഞാനും സഹോദരിയും ബില്ലിങ് കൗണ്ടറിലേക്ക് പോയി. ഇരുവരും അവിടെയും എത്തി. ഈ സമയം അയാൾ എന്നോടും സഹോദരിയോടും സംസാരിക്കാൻ മുതിർന്നു. കൂടുതൽ അടുക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. ഞാൻ അഭിനയിച്ച സിനിമകളുടെ പേരുകൾ അയാൾ ചോദിച്ചു. താൻ തെൻറ കാര്യം നോക്കി പോകാൻ പറഞ്ഞു. അമ്മ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടതോടെ അവർ സ്ഥലം വിട്ടു.
ആ സമയത്ത് എനിക്ക് അവരോട് പറയാമായിരുന്ന ആയിരം കാര്യങ്ങളെക്കുറിച്ചും ചെയ്യാമായിരുന്ന നൂറു കാര്യങ്ങളെക്കുറിച്ചും ഇത് ടൈപ്പുചെയ്യുമ്പോൾ എെൻറ മനസ്സിൽ തെളിയുന്നുണ്ട്. പക്ഷെ, എനിക്ക് ആ സമയത്ത് ഒന്നിനും കഴിഞ്ഞില്ല.
അൽപം ആശ്വാസം കിട്ടാനാണ് ഞാനിത് തുറന്നു പറയുന്നത്. അൽപം പോലും കുറ്റബോധമില്ലാതെയാണ് അവർ അവിടെ നിന്ന് പോയത്. അവരത് ഇനിയും ആവർത്തിക്കുമെന്നുറപ്പാണ്. അതെന്നെ ചൊടിപ്പിക്കുന്നുണ്ട്. ഇതെൻെറ ആദ്യത്തെ അനുഭവമല്ല. പക്ഷേ, ഒാരോ തവണയും അനുഭവം വ്യത്യസ്തവും പ്രയാസമേറിയതും ആകുകയാണ്.
വീട്ടിൽ നിന്ന് പുറത്തിറങ്ങുേമ്പാെഴാക്കെ ഒരു സ്ത്രീ എന്തൊക്കെ ശ്രദ്ധിക്കണം... തിരിയുേമ്പാഴും മറിയുേമ്പാഴും വസ്ത്രത്തിന് എന്തൊക്കെ സംഭവിക്കുന്നുവെന്ന് നോക്കണം, ആൾക്കൂട്ടത്തിലാകുേമ്പാഴൊക്ക മാറിടം കൈകൾ കൊണ്ട് ചുറ്റി സംരക്ഷിക്കണം... ഈ പട്ടിക ഇനിയും നീളും. ഒാരോ മിനിറ്റും ജാഗ്രതയോടെ ഇരിക്കണമെന്നത് മടുപ്പിക്കുന്നതാണ്. വീട്ടിലിരിക്കുേമ്പാഴും, പുറത്തുള്ള അമ്മയെയും സഹോദരികളെയും കൂട്ടുകാരികളെയും കുറിച്ചാലോചിച്ച് ഇതേ ആവലാതികൾ പിന്തുടരും.
ഇതെല്ലാം രോഗാതുരരായ പുരുഷൻമാരെ കൊണ്ട് സംഭവിക്കുന്നതാണ്. ഞങ്ങളുടെ സുരക്ഷിതത്വവും സമാധാനവും പെണ്ണായിരിക്കുക എന്നതിൻെറ ആനന്ദവുമാണ് നിങ്ങൾ കവർന്നെടുത്തത്. എനിക്ക് നിങ്ങളോട് പുച്ഛമാണ്.
ഇത് വായിക്കുന്ന പുരുഷൻമാരോട്: നിങ്ങൾ എപ്പോഴെങ്കിലും സ്ത്രീകളോട് ഇങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ ഏറ്റവും നിന്ദ്യമായ ജീവിതാവസ്ഥയിലാണ് നിങ്ങൾ. നരകമല്ലാതെ മറ്റൊന്നും നിങ്ങൾ അർഹിക്കുന്നില്ല.
ആ രണ്ട് പുരുഷൻമാരെപോലെയാകരുത് നിങ്ങളെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
ഇത് വായിക്കുന്ന സ്ത്രീകളോട്: നിന്ദ്യമായി പെരുമാറുന്നവരുടെ മുഖമടക്കി അടിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. നിങ്ങൾക്കത് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story