തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ നിയമോപേദശം. തുറമുഖ ഡയറക്ടറായിരിക്കെ ചട്ടങ്ങൾ ലംഘിച്ച് ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന റിപ്പോർട്ടിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻനായർ സർക്കാറിന് നിയമോപദേശം നൽകിയത്
ധനവകുപ്പ് ഇൻസ്പെക്ഷൻ വിഭാഗത്തിെൻറ റിപ്പോർട്ടിന്മേൽ േജക്കബ് തോമസിനെതിരെ അന്വേഷണത്തിന് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കഴിഞ്ഞവർഷം ശിപാർശ ചെയ്തിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ വിഷയത്തിൽ നിയമോപദേശം തേടുകയാണുണ്ടായത്. 2014ൽ ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ വിജിലൻസ് അന്വേഷണം നടത്തി ക്രമക്കേടുകൾ നടന്നില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ഒാഖി ഉൾപ്പെടെ വിഷയങ്ങളിൽ സർക്കാർവിരുദ്ധ പരാമർശം നടത്തിയതിനും ചട്ടങ്ങൾ ലംഘിച്ച് പുസ്തകം എഴുതിയതിനും േജക്കബ് തോമസ് ഇപ്പോൾ സസ്പെൻഷനിലാണ്.
തിങ്കളാഴ്ച നടന്ന മീറ്റ് ദ പ്രസിലും ജേക്കബ് േതാമസ് സർക്കാർവിരുദ്ധ പരാമർശം നടത്തി. അതും കൂടുതൽ അച്ചടക്കനടപടിക്ക് കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.