ബാര്‍ ലൈസന്‍സ് അനുവദിച്ചതിന് മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി

മൂവാറ്റുപുഴ: ഹൈകോടതിയുടെ നിരോധ ഉത്തരവ് നിലനില്‍ക്കെ പഞ്ചനക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി പി.പി. രാമകൃഷ്ണന്‍ എന്നിവരടക്കം എട്ടുപേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി. പെരുമ്പാവൂര്‍ കോടനാട് ഡ്യൂലാന്‍ഡ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചത് ചോദ്യം ചെയ്ത് കോടനാട് പള്ളിക്കല്‍ പി.എ. ജോസഫാണ് ഹരജി നല്‍കിയത്. ഹരജി ഈമാസം 18ലേക്ക് മാറ്റി.

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് കൂവപ്പടി പഞ്ചായത്ത് നല്‍കിയ എന്‍.ഒ.സി ഈ മാസം അഞ്ചുവരെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനിടെ, 2016 സെപ്റ്റംബര്‍ 20ന് ഹോട്ടലിന് ബാര്‍ ലൈസന്‍സ് കിട്ടിയത് കോടതി ഉത്തരവ് നിലനില്‍ക്കെയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്, ജോയന്‍റ് എക്സൈസ് കമീഷണര്‍ സന്തോഷ്, ഡെപ്യൂട്ടി കമീഷണര്‍ നാരായണന്‍കുട്ടി, കൂവപ്പടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റെജികുമാര്‍, സെവന്‍സ് ഹോട്ടല്‍ ഉടമ സുശീലന്‍ എന്നിവര്‍ക്കെതിരെയുമാണ് പരാതി.

Tags:    
News Summary - vigilance case against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.