റെസ്റ്റ് ഹൗസ് നിര്‍മാണം: 80 ലക്ഷം നഷ്ടം വരുത്തിയതിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: എറണാകുളം പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസിന്‍െറ ടെറസില്‍ പുതുതായി മൂന്നുനില കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കാതെ 80 ലക്ഷം രൂപയോളം സര്‍ക്കാറിന് നഷ്ടം വരുത്തി ഉപയോഗശൂന്യമാക്കിയതിനെതിരെയുള്ള പരാതിയില്‍ മന്ത്രി ജി. സുധാകരന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ടി. ബിന്ദു, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ രാഖി എന്നിവര്‍ സര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപ നഷ്ടംവരുത്തി അഴിമതിക്ക് കൂട്ടുനിന്നു എന്നാണ് ആരോപണം.

Tags:    
News Summary - vigilance case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.