തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ ൈകയേറ്റവും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നിയമോപദേശം തേടി. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാനാകുമോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.
കുട്ടനാട്ടിലെ മന്ത്രിയുടെ റിസോര്‍ട്ടായ ‘ലേക്ക് പാലസി’ന് മുന്‍വശത്തെ റോഡ് റിസോര്‍ട്ട് വരെ മാത്രം ടാര്‍ ചെയ്യിച്ചത് അധികാര ദുര്‍വിനിയോഗവും പൊതുധനത്തിെൻറ ദുരുപയോഗവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റക്ക് കഴിഞ്ഞദിവസം പരാതി നൽകിയത്. തോമസ് ചാണ്ടി മന്ത്രി, എം.എൽ.എ എന്നനിലകളിൽ തെൻറ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തിയിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2008 ലെ കേരള നെല്‍വയൽ നീര്‍ത്തട സംരക്ഷണ നിയമം 23ാം വകുപ്പനുസരിച്ച് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥെൻറ റിപ്പോര്‍ട്ട് ആവശ്യമാണെന്നും അതിനാല്‍ നിക്ഷ്പക്ഷമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യങ്ങൾ പരിഗണിച്ചാണ് പരാതി കിട്ടിയ ഉടൻതന്നെ കേസെടുക്കുന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.