ഇബ്രാഹിം കുഞ്ഞിന്‍റെ ആശുപത്രി വാസം വിജിലൻസ് നീക്കം മുൻകൂട്ടിയറിഞ്ഞെന്ന് സൂചന

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയുടെ വീട്ടിലെത്തിയ വിജിലൻസ് സംഘം മടങ്ങി. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്ന് അറിഞ്ഞതിനാലാണ് സംഘം മടങ്ങിയത്. അദ്ദേഹം ചികിത്സ തേടിയ ലേക് ഷോർ ആശുപത്രിയിലേക്ക് വിജിലൻസ് സംഘം പോയിട്ടുണ്ട്.

ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനായിരുന്നു വിജിലൻസ് നീക്കമെന്നാണ് സൂചന. ഇത് മുൻകൂട്ടി കണ്ടാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ചതെന്നാണ് സംശയം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നാ​ണ് ഭാ​ര്യ വി​ജി​ല​ന്‍​സ് സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഭാര്യ അറിയിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ വീടിനകത്ത് കയറി പരിശോധന നടത്തി. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വനിതാ പൊലീസ് എത്തിയതിനുശേഷമായിരുന്നു പരിശോധന നടത്തിയത്. 10 അംഗ വിജിലൻസ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിലെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.