തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം: തീരുമാനം ഇന്ന്

തിരുവനന്തപുരം: അനധികൃതമായി കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി.

ഇക്കാര്യത്തില്‍വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ഇന്ന് നിയമോപദേശം നല്‍കിയേക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്തണോ എന്ന കാര്യത്തില്‍ ഡയറക്ടര്‍ തീരുമാനമെടുക്കുക.
 
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ചെന്നിത്തല വിജിലന്‍സിന് പരാതി നല്‍കിയത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്‍റെ മുന്‍വശത്ത് അഞ്ച് കിലോമീറ്ററോളം കായല്‍ വേലികെട്ടി തിരിച്ച് സ്വന്തമാക്കിയെന്നാണ് പ്രധാന ആരോപണം. കൂടാതെ ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച ഫണ്ട് വകമാറ്റി മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍ റോഡ് മാത്രം ടാര്‍ ചെയ്തു, റിസോര്‍ട്ടിനായി അനധികൃത നിലം നികത്തൽ തുടങ്ങിയ ആരോപണങ്ങളും തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

Tags:    
News Summary - Vigilance probe against Thomas Chandy: decision today-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.