സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍; രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍

കോട്ടയം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച്‌ ശ്രമിച്ചുവെന്ന കമ്മീഷന്‍ കണ്ടെത്തലിനെ തുടര്‍ന്ന് ക്രിമിനല്‍ കേസെടുക്കാൻ തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരുടെയും മുമ്പില്‍ താൻ കൈ നീട്ടില്ല. ആത്മാഭിമാനം ആണ് വലുത്- തിരുവഞ്ചൂർ വ്യക്തമാക്കി. തനിക്കെതിരെ കേസെടുത്തതിൽ സന്തോഷിക്കുന്നത്​ ടി.പി ചന്ദ്രശേഖരൻ വധക്കേസി​െല പ്രതികളും അവർക്കൊപ്പമുള്ളവരുമാണ്​. പ്രതികാരം ചെയ്യുമെന്ന്​ അന്നുതന്നെ അവർ ഭീഷണി​െപ്പടുത്തിയിരുന്നു. എന്ത്​ കേസാണ്​ തനിക്കെതി​െരയുള്ളതെന്ന്​ അറിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.  

യു.ഡി.എഫ്​ ഏകപക്ഷീയമായാണ്​ ടേംസ്​ ഒാഫ്​ റഫറൻസ്​ തീരുമാനിച്ചതെന്ന്​ ആരോപിക്കുന്നു. എന്നാൽ എൽ.ഡി.എഫി​​െൻറ നിർദേശം ത​നിക്കാണ്​ അവർ തന്നത്​. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയു​െട ഒാഫീസിനുമെതിരെ നിയമസഭയിലും പുറത്തും പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അത്​ തങ്ങൾ അംഗീകരിക്കുകയും ​െചയ്​തിരുന്നു. കമ്മീഷൻ റിപ്പോർട്ട്​ ലഭിച്ചിട്ട്​ ദിവസങ്ങളായി. ഇതുവരെ പുറത്തു വിടാതെ വേങ്ങര ​െതരഞ്ഞെടുപ്പ്​ നടക്കുന്ന ഇന്ന്​ രാവിലെ 10ന്​ തന്നെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്​ രാഷ്​ട്രീയ ലക്ഷ്യം വച്ചാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

നടപടി രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വേങ്ങര വോട്ടെടുപ്പിന് ഇടയിലുള്ള പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുന്‍ ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്ദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചിരുന്നു.

Tags:    
News Summary - vigilance probe Oomen Chandy in Solar scam case -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.