കൊച്ചി: പാമോയില്‍ ഇറക്കുമതിയില്‍ മുന്‍ ഭക്ഷ്യ-സിവില്‍ സപൈ്ളസ് സെക്രട്ടറി പി.ജെ. തോമസിന്‍െറ പങ്ക് നിര്‍ണായകമാണെന്നും ഉത്തരവാദിത്തങ്ങള്‍ മറന്ന് പല വസ്തുതകളും മറച്ചുവെച്ചാണ് ഇടപാടിന് വേണ്ട നീക്കം നടത്തിയതെന്നും വിജിലന്‍സ് ഹൈകോടതിയില്‍. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ. തോമസ് നല്‍കിയ ഹരജിയില്‍ തിരുവനന്തപുരം വിജിലന്‍സ് എസ്.പി എസ്. രാജേന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ബോധപൂര്‍വം കുറ്റകൃത്യം നടത്തിയെന്നും കുറ്റവിമുക്തനാക്കരുതെന്നും ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയത്. ഭക്ഷ്യ-സിവില്‍ സപൈ്ളസ് സെക്രട്ടറിയായിരുന്ന 1991-92 കാലഘട്ടത്തില്‍ അദ്ദേഹത്തിന് പാമോയില്‍ കേസിലുള്ള പങ്ക് വിജിലന്‍സിന്‍െറ വസ്തുതാ റിപ്പോര്‍ട്ടിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കുറ്റവിമുക്തനാക്കണമെന്ന ഹരജി വിജിലന്‍സ് കോടതി തള്ളിയതിനെതിരായ പുന$പരിശോധന ഹരജിയാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്. പാമോയില്‍ ഇറക്കുമതിചെയ്യാന്‍ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തത് ടെന്‍ഡറില്ലാതെയാണെന്ന് അറിഞ്ഞിട്ടും തോമസ് ഇറക്കുമതിക്ക് തുടര്‍നടപടി സ്വീകരിച്ചതായി വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇറക്കുമതിക്ക് ഭക്ഷ്യ-സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഭരണാനുമതിയില്ളെന്നും ഈ രീതിയില്‍ വാങ്ങുന്നത് സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങളുടെ ലംഘനമാണെന്നും അറിഞ്ഞുകൊണ്ടാണ് ഇടപാടിന് കൂട്ടുനിന്നത്. ഇക്കാര്യം ഭക്ഷ്യമന്ത്രിയെ ധരിപ്പിച്ചില്ല. ഇറക്കുമതിക്ക് ഉത്തരവിറക്കും മുമ്പ് ധനവകുപ്പിന്‍െറ അനുമതി വാങ്ങിയില്ല. ഈ നടപടി കരാറിലേര്‍പ്പെട്ട സ്വകാര്യകമ്പനിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ രണ്ടുതവണ തോമസ് നല്‍കിയ ഹരജികളില്‍ ഒന്ന് പിന്‍വലിക്കുകയും മറ്റൊന്ന് തള്ളുകയും ചെയ്തതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.