തീരദേശപരിപാലന ചട്ടം ലംഘിച്ചു; എം.ജി ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: തീരദേശപരിപാലന ചട്ടം ലംഘിച്ചതിൽ ഗായകൻ എം.ജി ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതെന്നാണ് കേസ്.

കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കായൽതീരത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റി തീരസംരക്ഷണ ചട്ടം ലംഘിച്ച് വീട് നിർമിച്ചു എന്നാണ് പരാതി. ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ വിജിലൻസ് അഡീഷണൽ ഡയറക്ടറുടെ നിയമോപദേശം ഉണ്ടായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിഗണിക്കുന്ന എൽ.എസ്.ജി.ഡി ട്രിബ്യൂണൽ ഈ കേസ് പരിഗണിച്ചാൽ മതിയെന്നായിരുന്നു നിയമോപദേശം. ഈ നിയമോപദേശം ഉൾപ്പെടെ ചോദ്യം ചെയ്താണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. ഇതിലാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ്.

Tags:    
News Summary - Vigilence case against MG Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.