വിധിനിർണയത്തിൽ ക്രമക്കേട് നടത്തുന്നവർ എന്ന് ആരോപിക്കപ്പെട്ട 15 വിധികർത്താക്കളെ വിജിലൻസ് മുൻകൂട്ടി കണ്ട് കാഞ്ഞങ്ങാട്ടേക്ക് വരുന്നത് തടഞ്ഞു. വന്നാൽ പിടിച്ചുെവക്കണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. രണ്ടുപേരെ ദുർഗ ഹയർസെക്കൻഡറി സ്കൂൾ വേദിക്ക് മുന്നിൽനിന്ന് പിടികൂടി നീക്കംചെയ്തു. വിജിലൻസിെൻറ നിർദേശത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പാണ് കോഴിക്കോട്, തൃശൂർ സ്വദേശികളായ ഇവരെ ഭരതനാട്യ വേദിയിൽനിന്ന് നീക്കിയത്്.
അറസ്റ്റില്ലാതെ, മുന്നറിയിപ്പ് നൽകിയാണ് ‘ജഡ്ജ്മെൻറ് മാഫിയ’യെ കാഞ്ഞങ്ങാട്ടുനിന്ന് തുരത്തിയത്. മലപ്പുറത്തുനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ട വിധികർത്താവിനെ ട്രെയിൻ കയറാൻ അനുവദിച്ചില്ല.
ആന്ധ്രപ്രദേശിൽനിന്നും കർണാടകയിൽനിന്നും പുറപ്പെട്ട രണ്ടു വിധികർത്താക്കളെ സംഘാടകരല്ലാത്തവർ ഫോണിൽ ബന്ധപ്പെട്ടു. ഇവർക്കും മുന്നറിയിപ്പ് നൽകി. സംഘാടകരിൽനിന്നുമാണ് ഇവരുടെ ഫോൺ നമ്പർ ചോർന്നത് എന്ന വിവരവും ലഭിച്ചു. വിധികർത്താക്കളായി വരുന്ന വലിയ പ്രതിഭകളെ സ്വാധീനംചെലുത്താനുള്ള ശ്രമംനടന്നാൽ അവർ അപമാനിക്കപ്പെടും. ഇത് തടയാനാണ് വിജിലൻസ് ശ്രമം. വിജിലൻസിനു പുറേമ വിദ്യാഭ്യാസവകുപ്പിെൻറ മൂന്നംഗസംഘം എല്ലാവേദിയിലും വിധികർത്താക്കളെ നിരീക്ഷിക്കുന്നുണ്ട്. വിധികർത്താക്കളും റിസർവ് വിധികർത്താക്കളും ഉൾെപ്പടെ 800ലധികം പേരിൽ നൂറോളം പേരുടെ നമ്പർ വിജലൻസ് നേരത്തേതന്നെ പിന്തുടർന്നിരുന്നു.
ഇതിൽനിന്നാണ് ജഡ്ജ്മെൻറ് മാഫിയയുടെ ഇടപെടൽ വ്യക്തമായത്. 15 േപെര ഡി.പി.ഐ തന്നെ പാനലിൽനിന്ന് വെട്ടിയതോടെ കോട്ടയത്തെ നൃത്താധ്യാപകെൻറ നേതൃത്വത്തിലുള്ള നൃത്ത വിധി മാഫിയ പൊളിഞ്ഞുതുടങ്ങിയിരുന്നു. മത്സരത്തിൽ പ്ലേസിങ് പ്രഖ്യപിക്കാതിരിക്കുകയും അതി ഗുരുതരമായ പിഴവുകളല്ലാത്ത പ്രകടനങ്ങൾക്ക് എല്ലാം ‘എ’ ഗ്രേഡ് നൽകാൻ തീരുമാനിക്കുകയും ചെയ്തതോടെ ഗ്രേഡ് കുറക്കാനും കൂട്ടാനുമുള്ള വിധിമാഫിയയുടെ കഴിവ് ഇല്ലാതായി. പോയൻറിൽ ഗുരുതര വ്യത്യാസം കണ്ടെത്തിയാൽ അത് അപ്പീലിൽ പരിഹരിക്കാനും ധാരണയുണ്ട്. കോൽക്കളി, സംഘനൃത്തം, പൂരക്കളി തുടങ്ങി എല്ലാ ഇനങ്ങളിലും എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചത് നടാടെയാണ്. 70 വിജിലൻസ് ഉദ്യോഗസ്ഥരാണ് കലോത്സവം നിരീക്ഷിക്കുന്നത്. എസ്.പിമാരായ എസ്. ശശിധരൻ, ഇ.സി. സജീവൻ, ഡിവൈ.എസ്.പിമാരായ കെ.വി. ദാമോദരൻ, ഷാജി, സജീവൻ, ജോൺസൺ, മധുസൂദനൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.