തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് കമീഷൻ (എസ്.വി.സി) രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിെൻറ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയെൻറ പരിഗണനയിൽ. ഐ.എ.എസ്, ഐ.പി.എസ് പോര് രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ഡിസംബറിലാണ് ചീഫ് സെക്രട്ടറി എസ്.വി.സി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.
വിജിലൻസിെൻറ പ്രവർത്തനങ്ങൾ അക്കൗണ്ടബിൾ ആക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു ഇത്. പിന്നീട് പരിഗണിക്കാനായി മുഖ്യമന്ത്രി മാറ്റിവെക്കുകയായിരുെന്നങ്കിലും വിജിലൻസിെൻറ പ്രവർത്തനങ്ങൾക്കെതിരെ ഹൈകോടതിയിൽ നിന്ന് രൂക്ഷവിമർശനമുണ്ടായ സാഹചര്യത്തിൽ ഇത് വീണ്ടും പരിശോധിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതായാണ് വിവരം.
എൽ.ഡി.എഫിെൻറ പ്രകടനപത്രികയിലെ പ്രമുഖ ഇനമായ എസ്.വി.സി നടപ്പാക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമീഷെൻറ ആദ്യറിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. എസ്.വി.സി നടപ്പാക്കുന്നത് സർക്കാറിെൻറ സജീവ പരിഗണനയിലാണെങ്കിലും ഇതിന് കടമ്പകളേറെ കടക്കാനുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. ആദ്യം വിഷയത്തിന് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകണം. തുടർന്ന് മന്ത്രിസഭയുടെ അനുമതിയോടെ നിയമം പാസാക്കണം. ഇതിനുമുന്നോടിയായി കരട് തയാറാക്കാൻ പ്രത്യേകസമിതിയെ നിയോഗിക്കണം.
എസ്.വി.സിയുടെ ഭരണഘടന, സംവിധാനം, അംഗങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ സമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. കേന്ദ്ര വിജിലൻസ് കമീഷന് (സി.വി.സി) മാതൃകയിലുള്ള ഏജൻസി രൂപവത്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന വിജിലൻസ് ആൻ--ഡ് ആൻറി കറപ്ഷൻ ബ്യൂറോയെ (വി.എ.സി.ബി) എസ്.വി.സിക്കുകീഴിലെ അന്വേഷണ ഏജൻസിയായി നിലനിർത്താനും ആലോചനയുണ്ട്.
കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ പ്രവർത്തനങ്ങൾ സി.വി.സി നിയന്ത്രിക്കുന്നതുപോലെ എസ്.വി.സി യാഥാർഥ്യമാക്കാനാണ് നീക്കമെന്നറിയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.