കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യുന്നു. ഇന്നലെ എറണാകുളം ടൗൺ സൗത്ത് പൊലീസ് ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഒമ്പതിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിട്ടയക്കുകയും അതുപ്രകാരം വിജയ് ബാബു വീണ്ടും ചോദ്യം ചെയ്യലിന് എത്തുകയുമായിരുന്നു.
39 ദിവസം നീണ്ട വിദേശവാസത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പ്രതി കൊച്ചിയിൽ തിരിച്ചെത്തിയത്. നേരെ ആലുവയിലെ ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് പോയത്. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുകയായിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായുണ്ടായതെന്നും വിദേശത്തേക്ക് കടക്കാൻ ആരും സഹായിച്ചിട്ടില്ലെന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയും നൽകി. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തൽ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.