എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് തെളിയിച്ചാൽ രാജി വെക്കാൻ തയാറെന്ന് വിജയ് സാഖറെ

ആലപ്പുഴ: പൊലീസ് കസ്റ്റഡിയിൽ ജയ് ശ്രീറാം വിളിപ്പിച്ചെന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആരോപണം തെളിയിച്ചാൽ രാജി വെക്കാൻ തയ്യാറാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ബി.ജെ.പി നേതാവിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ ആളുകള്‍ എസ്.ഡി.പി.ഐ അനുഭാവികളാണെന്നും ഇവര്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അല്ലെന്നും വിജയ് സാഖറെ പറഞ്ഞു.

അറസ്റ്റിലായവര്‍ കൊലയാളികൾക്ക് സഹായം നൽകിയ ആളുകളാണ്. ഇന്നലെ രാത്രി 350 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും പരിശോധനകൾ തുടരുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടതായും മർദിച്ചതായും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച് എസ്.ഡി.പി.ഐ പരാതിയും നൽകി. 

Tags:    
News Summary - vijay sakhare reply to allegation against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.