സാദിഖലി തങ്ങളുടെത് സാക്കിർ നായികിൻറെ നിലപാട് -വിജയരാഘവൻ

മലപ്പുറം: തുർക്കിയിലെ അയ സോഫിയ ആരാധനാലയമാക്കിയതിനെ അനുകൂലിച്ച് മുസ്​ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനം ലോകത്തെ ഇസ്ലാമിക മതമൗലികവാദത്തിൻറെ പ്രതീകമായി കണക്കാക്കുന്ന സാക്കിർ നായിക്കിൻറെ അഭിപ്രായപ്രകടനത്തിന് സമാനമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജരാഘവൻ. ലീഗ് കൂടുതൽ മതമൗലിക വാദത്തിലേക്ക് നീങ്ങുന്നുവെന്നതിൻറെ ഏറ്റവും വലിയ തെളിവാണിത്.

ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ യു.ഡി.എഫുമായി സഹകരിപ്പിക്കുന്നതിന് നേതൃത്വം നൽകുകയാണിവർ. കോൺഗ്രസ് ഇതിനോട് നിശ്ശബ്ദത പുലർത്തുന്നു. രമേശ് ചെന്നിത്തലയുടെ ആർ.എസ്.എസ് അനുകൂല രാഷ്ട്രീയത്തോട് ലീഗും മൗനം പുലർത്തുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സ്വർണക്കടത്ത് വിഷയത്തിൽ നിയപരമായ എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇത് ഒരു ഉദ്യോഗസ്ഥൻറെ തകരാറാണ്. എം. ശിവശങ്കർ അപകടകാരിയായ ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞിരുന്നെങ്കിൽനിയമിക്കില്ലായിരുന്നുവെന്നും ദൗർബല്യങ്ങൾ സംഭവിച്ചാൽ നടപടിയെടുക്കുക എന്നതാണ് സർക്കാരിൻറെ ഉത്തരവാദിത്തമെന്നും വിജരാഘവൻ കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.