മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസിന്‍റെ പിടിയിൽ. മങ്കട പള്ളിപ്പുറം സ്വദേശിയും കൂട്ടിലങ്ങാടി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമായ സുബ്രഹ്മണ്യനാണ് (59) പിടിയിലായത്.
പട്ടയം ശരിയാക്കാൻ കൂട്ടിലങ്ങാടി സ്വദേശി വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. നിരവധി തവണ വില്ലേജ് ഓഫിസിൽ അന്വേഷിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചില്ല. വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റായ സുബ്രഹ്മണ്യനെ സമീപിച്ചപ്പോൾ 4000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മലപ്പുറം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം. ഷെഫീഖിന്‍റെ നേതൃത്വത്തിലെ സംഘമാണ് ചൊവ്വാഴ്ച രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെ സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി.
വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, സബ് ഇൻസ്പെക്ടർമാരായ മോഹൻദാസ്, ശ്രീനിവാസൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, മധുസൂദനൻ, സലീം, രാജീവ്, വിജയകുമാർ, ശിഹാബ്, മണികണ്ഠൻ, സന്തോഷ്, രത്നകുമാരി, ശ്യാമ, നിസ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.