കണ്ണൂര്‍: മുൻ ശമ്പള കമീഷന് പ്രത്യേക പരിഗണനയില്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് അനുവദിച്ച ശമ്പള വര്‍ധന സര്‍ക്കാര്‍ ഒഴിവാക്കി. വില്ലേജ് ഒാഫിസര്‍മാരുടെ ജോലിഭാരം പരിഗണിച്ചായിരുന്നു 2014ല്‍ ശമ്പള പരിഷ്കരണ കമീഷന് വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഇൻക്രിമെൻറ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് അനുവദിച്ചു. ഈ വര്‍ധനവാണ് ധന വകുപ്പ് ജൂൺ പത്തിന് ഇറക്കിയ ഉത്തരവില്‍ റദ്ദാക്കിയത്.
നേരത്തെ 27800-59400 ആയിരുന്നു വില്ലേജ് ഓഫിസര്‍മാരുടെ ശമ്പള സ്കെയില്‍. പത്താം ശമ്പള കമീഷന് നിര്‍ദേശത്തെ തുടര്‍ന്ന് സ്കെയില്‍ 29200 -62400 ആക്കി ഉയര്‍ത്തി. ഇതാണ് മാറ്റിയത്. വില്ലേജ് ഓഫിസര്‍ തസ്തികയും ഹെഡ് ക്ലര്‍ക്ക് തസ്തികയും നേരത്തെ തുല്യമായിരുന്നു.
ഇന്‍ക്രിമെൻറ് വര്‍ധന ലഭിച്ചതോടെ ഹെഡ് ക്ലര്‍ക്കിെൻറ പ്രമോഷന് തസ്തികയായി വില്ലേജ് ഓഫിസര്‍ തസ്തിക മാറി. ഇതാണ് ഫലത്തില്‍ ധന വകുപ്പ് ഇപ്പോള്‍ ഇല്ലാതാക്കിയത്.
ഹെഡ് ക്ലര്ക്കിനേക്കാളും ഭാരിച്ച ജോലിയാണ് വില്ലേജ് ഓഫിസര്മാര്ക്കുള്ളതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ശമ്പള വര്‍ധനവിന് ശിപാര്‍ശ ചെയ്തത്. റവന്യൂ മേഖലയിലെ വിവിധ സംഘടനകള്‍ ഇക്കാര്യം കമീഷനെ ബോധ്യപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.