കാളികാവ്: പുലിപ്പേടിയിൽ കഴിയുകയാണ് കാളികാവിലെ ഗ്രാമങ്ങൾ. മൂന്നിടങ്ങളിൽ പുലിയുടെ അവ്യക്ത രൂപവും കാൽപ്പാടുകളും പലരും കണ്ടതാണ് ഭീതി പരക്കാൻ കാരണം. ചാഴിയോട് മുട്ടിക്കുന്ന്, അഞ്ചച്ചവിടി മൂച്ചിക്കൽ, പുറ്റമണ്ണ ഭാഗങ്ങളിലാണ് പുലി സാന്നിധ്യമെന്ന് നാട്ടുകാർ പറയുന്നു.
മുട്ടിക്കുന്നിൽ മൂന്നു പേരാണ് പുലിയെ കണ്ടതായി പറയുന്നത്. പുറ്റമണ്ണ ഇസ്ലാമിയ മദ്രസക്ക് സമീപം പുലിയുടേതിന് സമാന കാൽപ്പാടുകൾ കണ്ടെത്തി.
അഞ്ചച്ചവിടി മൂച്ചിക്കൽ ചെന്തറത്തി, തേക്കുംകുന്ന് മുത്തക്കൻ പാറ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പലരും പുലിയുടെ ശബ്ദം കേട്ടതായും കാൽപ്പാടുകൾ കണ്ടതായും പറയുന്നു.
മുത്തക്കൻ പാറയിലെ ഒട്ടനവധി വീട്ടുകാർ പുലി ശബ്ദം കേട്ടതായി പറയുന്നു. പ്രദേശത്തെ തോരൻ സാജിദയുടെ വീട്ടുമുറ്റത്തെ മണലിൽ കാൽപ്പാടും കാണാനുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ചന്തറത്തിയിലെ കുപ്പനത്ത് ഹസ്സന്‍റെ വീട്ടുമുറ്റത്ത് പുലിയുടെ അലർച്ച കേട്ടിരുന്നു. ഇരയുടെ പിന്നാലെ ഓടുന്നതും ഹസ്സൻ കണ്ടു. മുറ്റത്തു നിന്നിരുന്ന ഹസ്സനും മകനും ഓടി അകത്ത് കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.