തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ വിനായകിന് ക്രൂരമർദനം ഏറ്റുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം നോക്കാതെ തൂങ്ങിമരണമെന്ന് അന്വേഷണസംഘം ഏകപക്ഷീയ നിലപാടിലെത്തിതായി ക്രൈംബ്രാഞ്ചിെൻറ കേസ് ഡയറി പരിശോധിച്ചാണ് ലോകായുക്ത കണ്ടെത്തിയത്. ഇതേത്തുടർന്നാണ് അന്വേഷണോദ്യോഗസ്ഥനെ പ്രതിയാക്കുന്ന അപൂർവ നടപടി ഉണ്ടായത്.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് വിനായകിെൻറ പിതാവ് നൽകിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത വാടാനപ്പള്ളി പൊലീസിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കഴിഞ്ഞ ജൂൺ 17നാണ് വിനായകിനെയും സുഹൃത്ത് ശരത്തിനെയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. 18ന് വീട്ടിനകത്ത് വിനായകിനെ മരിച്ച നിലയിൽ കണ്ടു. കേസിൽ ആരോപണ വിധേയരായ പാവറട്ടി പൊലീസ് സി.പി.ഒ സാജൻ, ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ പ്രതി ചേർക്കാതിരുന്നതും പട്ടികജാതി നിയമപ്രകാരം കേസെടുക്കാത്തതും സ്വജനപക്ഷപാതമായി ലോകായുക്ത വിലയിരുത്തി. പ്രഥമദൃഷ്ട്യാ ഡിവൈ.എസ്.പി അധികാര ദുർവിനിയോഗം നടത്തിയെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി.
ആത്മഹത്യ പ്രേരണാകുറ്റം ചുമത്താതിരുന്നതും ആരോപണങ്ങളുടെ മറ്റ് വശങ്ങൾ പരിശോധിക്കാതെ തൂങ്ങിമരണമെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയതിലും ലോകായുക്ത സംശയം പ്രകടിപ്പിച്ചു. 14ന് ഡിവൈ.എസ്.പിയോട് നേരിട്ട് വിചാരണക്ക് ഹാജരാവാനും ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.