കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിനായകൻ പട്ടികജാതി - പട്ടികവർഗ ഗോത്രകമീഷൻ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിൽ പങ്കെടുക്കാനെത്തിയത് ആവേശമുയർത്തി. ടൗൺഹാളിൽ നടന്ന പഠനശിബിരത്തിെൻറ സമാപനദിവസമാണ് അദ്ദേഹമെത്തിയത്. ചില പ്രത്യേക വിഭാഗങ്ങളുടെ പാർശ്വവത്കരണം സംബന്ധിച്ച് ചർച്ചകൾ മാത്രം നടത്തിയതുകൊണ്ടു കാര്യമില്ലെന്നും അതിൽനിന്നുരുത്തിരിയുന്ന സത്യങ്ങൾ ജനങ്ങളിലേക്കെത്തണമെന്നും വിനായകൻ പറഞ്ഞു. ആരോ മനഃപൂർവം ‘പറഞ്ഞ് താഴ്ത്തിക്കൊണ്ടിരിക്കുന്ന’ ജനവിഭാഗത്തിെൻറ ഇടയിൽനിന്നാണ് താൻ വരുന്നത്. ആരും നമ്മളെ പിന്നോട്ട് വലിക്കുകയുമില്ല, മുന്നോട്ടുവരാൻ പറയുകയുമില്ല. ജാതി ഒരിക്കലും നമ്മെ പിറകോട്ട് വലിക്കില്ല. തൊലിനിറത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മുടെ മനഃശക്തി കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.