നെയ്യാറ്റിൻകര: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന എം. വിൻസെൻറ് എം.എൽ.എ ജില്ല സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജ്യുഡീഷ്യൽ മജിസ്േട്രറ്റ് ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് മേൽക്കോടതിയെ സമീപിച്ചത്. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം ശരിവെച്ചാണ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചത്. ഇതോടെ, പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ എം.എൽ.എയെ വീണ്ടും ജയിലിലേക്ക് മാറ്റുകയും ചെയ്തു. അതിനിടെ, നെയ്യാറ്റിൻകര സബ്ജയിലിൽ കഴിയുന്ന എം.എൽ.എയെ കാണാൻ സന്ദർശകരുടെ വലിയ തിരക്കാണ്. വ്യാഴാഴ്ച ജയിലിൽ എം.എൽ.എ നിരാഹാരത്തിലാണെന്നും പ്രചാരണമുണ്ടായി. ജയിലിൽ നിരാഹാരം നടത്തിയിട്ടില്ലെന്നും വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും ജയിൽ സൂപ്രണ്ട് കെ. വേലപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, വിൻസെൻറിെൻറ അറസ്റ്റുമായി ബന്ധപ്പട്ട് തലസ്ഥാനത്ത് നെയ്യാറ്റിൻ കരയിലും കാട്ടാക്കടയിലും എൽ.ഡി.എഫ്^യു.ഡി.എഫ് സംഘർഷം അരങ്ങേറിയിരുന്നു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.