ആലപ്പുഴ: നവകേരള സദസ്സിൽ പൊലീസിന്‍റെ അഴിഞ്ഞാട്ടം. ജനങ്ങളെയെല്ലാം വഴികളിൽ ബന്ധികളാക്കുംവിധം തടഞ്ഞ പൊലീസ് മാധ്യമപ്രവർത്തകനു നേരെയും അതിക്രമംകാട്ടി. ജനങ്ങളെ നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അനുവദിച്ചില്ല. പരിപാടിയുടെ ഫോട്ടോ എടുക്കുന്നതിനായി പോകുകയായിരുന്ന 'മാധ്യമം' ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനു ബാബുവിനെ പൊലീസ് ആക്രമിച്ചു.
മുഖ്യമന്ത്രിയും സംഘവും തവണക്കടവിൽ ജങ്കാറിൽ ഇറങ്ങിയശേഷം അരൂരിലെ ആര്യങ്കാവ് വേദിയിലേക്ക് പോവുകയായിരുന്നു. അവരുടെ വാഹനവ്യൂഹത്തിന് പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പൊലീസ് സംഘം തടഞ്ഞപ്പോൾ സ്കൂട്ടർ നിർത്തി സ്റ്റാൻഡിട്ടശേഷം മാധ്യമ പ്രവർത്തകനാണെന്ന് അറിയിക്കുകയും തിരിച്ചറിയൽ കാർഡ് കാട്ടുകയും ചെയ്തു. എന്നിട്ടും അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റത്തിന് മുതിർന്നു. സ്റ്റാൻഡിലായിരുന്ന സ്കൂട്ടർ തള്ളിമറിച്ചിട്ടു. ഇതിന്‍റെ താക്കോലും ഊരികൊണ്ടുപോയി. വ്യാഴാഴ്ച വൈകീട്ട് 5.30ന് പള്ളിപ്പുറത്തുവെച്ചായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.