ഇടുക്കി: കേരളത്തിലെ ചില കക്ഷികൾ അക്രമത്തിന് പ്രോത്സാഹനം നൽകുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൂക്കോട് വെറ്റിറനറി സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിദ്ധാർഥിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. സിദ്ധാർഥിന്റെ മരണത്തിൽ പിതാവ് പരാതി നൽകിയിരുന്നു. തുടർ നടപടിക്കായി പരാതി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
യുവാക്കൾക്ക് കേരളത്തിൽ അക്രമത്തിന് പരിശീലനം നൽകുന്നു. മുതിർന്ന നേതാക്കൾ ഇതിന് കൂട്ടുനിൽക്കുകയാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് ഇതിനൊരു ഉദാഹരണമാണ്. കേസിൽ മുതിർന്ന നേതാക്കളുടെ ശിക്ഷയാണ് ഹൈകോടതി ഉയർത്തിയത്.
അക്രമം മൂലമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്യൂണിസം തകർന്നത്. നിർഭാഗ്യവശാൽ കേരളത്തിൽ ഇപ്പോഴും കമ്യൂണിസം നിലനിൽക്കുന്നു. കേരളം സമ്പൂർണ്ണ സാക്ഷരതയടക്കമുള്ള വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്ന അക്രമങ്ങൾക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.