ആനവണ്ടിയിലെ വൈറലായ കണ്ടക്ടർ ഇതാ

കോട്ടക്കൽ: വിദേശത്തു നിന്നും എത്തിയ യാത്രക്കാരുടെ ലഗേജുകൾ ഇറക്കാനും കയറ്റാനും സഹായിക്കുന്ന വൈറലായ വീഡിയോ യിലെ ആനവണ്ടിയാലെം കണ്ടക്ടർ ആരെന്നറിയേണ്ടെ.കോട്ടക്കൽ കോട്ടൂർ സ്വദേശിയായ ഫൈസൽ കറുത്തേടത്താണ് നവമാധ്യമങ്ങൾ ത ാരമാക്കിയ കണ്ടക്ടർ. എട്ടുവർഷമായി കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്നു. വൈറലായ വീഡിയോയുടെ കഥ ഉണ്ടായത് കഴിഞ്ഞ ശനിയാഴ്ചയാണ്.നെടുമ്പാശ്ശേരിയിൽ നിന്നും പട്ടാമ്പി മലപ്പുറം വഴി കോഴിക്കോട്ടേക്കുള്ള ലോ ഫ്ളോർ ബസിലായിരുന്നു അന്ന് ഡ്യൂട്ടി, ഭൂരിഭാഗവും പ്രവാസി മലയാളികളാണ് ബസിൽ. ഇവരുടെ ഇരട്ടിയ ലധികമുണ്ട് ലഗേജുകൾ.

യാത്രക്കാർക്കൊപ്പം ഇവ കയറ്റാനും ഇറക്കാനും ഫൈസൽ ഒപ്പം കൂടി. പട്ടാമ്പിയിലെത്തിയപ്പോൾ അഞ്ചോളം യാത്രക്കാർ ഒരുമിച്ചിറങ്ങി.ഒപ്പം കണ്ടക്ടറും.ഓരോ ബാഗുകളും ചോദിച്ചറിഞ്ഞ് ഇറക്കുന്ന വീഡിയോ മറ്റൊരു യാത്രക്കാരൻ മൊബെലിൽ പകർത്തി ഫെയ്സ് ബുക്കിലിട്ടു. കെ.എസ്.ആർ.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാർത്ഥത എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചരണം.ഇതോടെ സമൂഹമാധ്യമം ഇതേറ്റെടുക്കുകയായിരുന്നു.

ഫൈസൽ


സംഭവം വൈറലായതൊന്നും ഫൈസൽ അറിഞ്ഞിരുന്നില്ല.കൂട്ടുകാർ വിളിച്ചപ്പോഴാണ് അറിയുന്നത്. ഭൂരിഭാഗം കണ്ടക്ടർമാരും ചെയ്യുന്ന പ്രവൃത്തിയേ താനും ചെയ്തിട്ടുള്ളുവെന്നാണ് ഫൈസൽ പറയുന്നത്.കെ.എസ്.ആർ.ടി.സി കരകയറ്റാൻ എല്ലാവരും ശ്രമിക്കണമെന്നാണ് ഇദ് ദേഹം പറയുന്നത്.എം പാനൽ നിയമനം മൂലം ഉറ്റ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതായും ഫൈസൽ പറഞു. പെരുങ്കുളം താഹിർ കുട്ടി ഖദീജ എന്നിവരുടെ മകനാണ് .സഹോദരങ്ങളായ ജലീൽ കറുത്തേടത്ത് മഞ്ചേരി എസ്.ഐയും, സഫീർ അസ്ലം മലപ്പുറം സ്റ്റേഷനിലെ സി.പി ഒ യുമാണ്. ഹഫ്സത്താണ് ഭാര്യ. അജ്മൽ മഹമൂദ് ഏക മകനാണ്.മറ്റു കണ്ടക്ടർമാർക്ക് മാതൃക കാണിച്ച ഫൈസൽ കറുത്തേടത്തിന്റെ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ്.

Tags:    
News Summary - viral ksrtc conductor- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.