രജിസ്റ്റർ ജാഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യുേമ്പാൾ കൈവിരലിലെണ്ണാവുന്ന ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ക്ഷേത്രമുറ്റത്തെ പന്തലിൽ നടത്തുന്ന വിവാഹ ചടങ്ങുകൾക്കും സാക്ഷിയാകാൻ ഏറെയാളുകളെയൊന്നും അവർ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, കാലം തെറ്റിയെത്തിയ മഴയും വെള്ളവുമെല്ലാം ആ കണക്കുകളെല്ലാം തെറ്റിച്ചു. അപൂർവമായ 'ചെമ്പു കല്യാണം' ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ൈലവായി കണ്ടത് ലക്ഷങ്ങളാണ്.
തലവടിയിലാണ് സംഭവം. ക്ഷേത്രത്തിൽ ആചാരങ്ങളനുസരിച്ച് നടത്താൻ നിശ്ചയിച്ച വിവാഹമായിരുന്നു ആകാശിേന്റതും ഐശ്വര്യയുടേതും. കനത്ത മഴയിൽ വെള്ളം കയറിയതോടെയാണ് ഇരുവരുടെയും വിവാഹ ചടങ്ങുകളിൽ മാറ്റം വന്നത്.
നേരത്തെ, ഇവരുടെ വിവാഹം രജിസ്റ്റർ ഒാഫീസിൽ നടന്നതാണ്. വീട്ടുകാർക്ക് വിവാഹത്തിന് പൂർണസമ്മതം ഇല്ലാത്തതിനാൽ അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളുമാണ് അന്ന് കൂടെ ഉണ്ടായിരുന്നത്. ശേഷം, ക്ഷേത്രത്തിൽ വെച്ചുള്ള താലികെട്ട് ഇന്ന് (തിങ്കളാഴ്ച) നടത്താൻ നിശ്ചയിച്ചതായിരുന്നു. അതിനിടയിലാണ് മഴ കനത്തതും ക്ഷേത്രത്തിലും സമീപത്തെ ഹാളിലുമൊക്കെ മുട്ടറ്റം വെള്ളം കയറിയതും.
വെള്ളം കയറിയെങ്കിലും, സാഹസികമായി തന്നെ നേരത്തെ നിശ്ചയിച്ചത് പ്രകാരം വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വലിയ ചെമ്പ് പാത്രത്തിൽ കയറി വിവാഹ ഹാളിലെത്തിയത്. മുട്ടറ്റം വെള്ളം നിൽക്കുന്ന ഹാളിൽ ഉയർന്നു നിൽക്കുന്ന മണ്ഡപത്തിലേക്ക് െചമ്പിൽ കയറി ഇരുവരും എത്തി. ഹാളിൽ അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം ഈ അപൂർവ വിവാഹം കാമറയിൽ പകർത്താൻ ചാനൽ പ്രവർത്തകർ ഉണ്ടായിരുന്നു.
താലികെട്ടടക്കമുള്ള വിവാഹ ചടങ്ങുകൾ ചാനലുകൾ ലൈവായി തന്നെ ടെലികാസ്റ്റ് ചെയ്തു. താരപ്രഭയിൽ ആകാശും ഐശ്വര്യയും വിവാഹിതരായി. ചാനലുകളിലൂടെ ലക്ഷങ്ങൾ ആ വിവാഹത്തിന് സാക്ഷിയാകുകയും ചെയ്തു. ചടങ്ങുകൾക്ക് ശേഷം, ആകാശും ഐശ്വര്യയും ചെമ്പിൽ കയറി ക്ഷേത്രദർശനവും നടത്തിയാണ് മടങ്ങിയത്. മഴയിൽ നിറം മങ്ങിപ്പോകുമെന്ന് കരുതിയ വിവാഹം താരശോഭയിൽ നടന്നതിന്‍റെ സന്തോഷത്തിലാണ് ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.