െകാച്ചി: ഭീതിയുടെയും പോരാട്ടത്തിെൻറയും അതിജീവനത്തിെൻറയും അനന്യമായ ഒരു കഥ; ഒരു ന ാടിെനയൊന്നടങ്കം ആഴ്ചകളോളം നെഞ്ചിടിപ്പോടെ നിർത്തിയ നിപയെക്കുറിച്ചുള്ള ചലച്ചിത് രം ‘വൈറസി’നെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ജൂൺ ഏഴിന് പുറത്തിറങ്ങാനി രിക്കുന്ന സിനിമയുടെ ടാഗ് ലൈനും ‘ഭീതി, പോരാട്ടം, അതിജീവനം’ (FEAR, FIGHT, SURVIVAL) എന്നിങ്ങനെയാണ്. ഈ മൂ ന്ന് വാക്കുകളിൽ തന്നെയുണ്ട് സിനിമയുടെ ആകെത്തുക. നിപയുടെ നടുക്കുന്ന ഓർമകൾ ഒരുവർ ഷം പിന്നിടുമ്പോഴാണ് ആഷിക് അബുവിെൻറ സംവിധാനത്തിൽ കോഴിക്കോട് മറക്കാനാഗ്രഹിക്കുന്ന ആ നാളുകളുടെ ചലച്ചിത്ര പുനർജനി ഇറങ്ങുന്നത്.
ഏപ്രിൽ 26ന് പുറത്തിറങ്ങിയ ‘വൈറസ്’ െട്രയിലർ തന്നെ ഇതിനകം ലക്ഷക്കണക്കിനാളുകൾ കാണുകയും ആയിരങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൻറെ അഭിമാന താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, രേവതി, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റ്യൻ, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവർ വേഷമിടുന്നു. എല്ലാവർക്കും മികച്ച പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചത്.
നിപ നിയന്ത്രണത്തിലും പ്രതിരോധത്തിലും മറ്റുള്ളവരെ മുന്നിൽനിന്ന് നയിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേവതിയാണ്. ട്രെയിലർ ഇറങ്ങിയപ്പോൾ ശൈലജ ടീച്ചറായി രേവതിയെ തെരഞ്ഞെടുത്ത കാസ്റ്റിങ് മികവിനെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ഇത് ശൈലജ ടീച്ചർ തന്നെയല്ലേ എന്നാണ് രേവതിയുടെ പ്രകടനവും രൂപഭാവങ്ങളും കണ്ട് പലരും ചോദിച്ചത്.
നിപയിൽ മറക്കാത്ത ഓർമയായി പൊലിഞ്ഞ ലിനിയെന്ന മാലാഖയുടെ വേഷമിടുന്നത് ആഷിക് അബുവിെൻറ ജീവിതപങ്കാളിയും നിർമാതാക്കളിലൊരാളുമായ റിമ കല്ലിങ്കലാണ്. നിപ പ്രതിരോധത്തിലെ മറക്കാനാവാത്ത വാക്കായ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ കുമാറിെൻറ വേഷം കുഞ്ചാക്കോ ബോബനും ജില്ല കലക്ടർ യു.വി. ജോസായി ടൊവീനോയും കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാറായി ഇന്ദ്രജിത്തും വെള്ളിത്തിരയിലെത്തും. നിപ രോഗിയായി ‘ജീവിച്ചഭിനയിച്ച’ സൗബിെൻറ പ്രകടനവും ട്രെയിലറിൽ കൈയടി നേടി.
മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവരാണ് കഥയും തിരക്കഥയും തയാറാക്കിയത്. ഒപിയം പ്രൊഡക്ഷൻസിെൻറ ബാനറിൽ ആഷിക് അബുവും റിമയും തന്നെയാണ് ചിത്രം നിർമിച്ചത്.
രാജീവ് രവിയുടെതാണ് ഛായാഗ്രഹണം. നിപ രോഗികളെ ചികിത്സിച്ചതിലൂടെ രോഗം വ്യാപകമാവാൻ ഇടയാക്കിയ കോഴിക്കോട് മെഡിക്കൽ കോളജ് േകന്ദ്രീകരിച്ചാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.