സുനിയുടെ സഹ തടവുകാരൻ വിഷ്ണു അപ്പുണ്ണിയെ കണ്ടിരുന്നു

കൊച്ചി: ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്ണു ജയിലിൽ നിന്ന് പുറത്തുവന്ന ശേഷം ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയേയും സഹോദരൻ അനൂപിനെയും കണ്ടതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. 

ഏപ്രിൽ 14 ന് എറണാകുളത്ത് ഏലൂരിലെ ടാക്സി സ്റ്റാൻഡിൽ ഉച്ചക്ക് 1.25 ന് അപ്പുണ്ണിയും വിഷ്ണുവും കൂടിക്കാഴ്ച നടത്തി. ശേഷം പൾസർ സുനി എഴുതിയ കത്ത് നൽകാൻ വിഷ്ണു ദിലീപിന്‍റെ വീട്ടിലെത്തി. ദിലീപ് ആ സമയം വീട്ടിൽ ഇല്ലാത്തതിനാൽ കത്ത് സഹോദരൻ അനൂപിനെ ഏൽപ്പിക്കുകയായിരുന്നു. 

ഇതിന് നാല് ദിവസം മുമ്പ് ഏപ്രിൽ 10ന് നാദിർഷയെ വിഷ്ണു മൂന്നു തവണ വിളിച്ചതായും പൊലീസ് കണ്ടെത്തി.  ഇതിന് പിന്നാലെ നാദിർഷ ദിലീപുമായി ഏഴ് തവണ സംസാരിച്ചിട്ടുണ്ട്. നാദിർഷയും വിഷ്ണുവും തമ്മിൽ 16 മിനിറ്റ് സംസാരിച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Tags:    
News Summary - Vishnu met Appunni and brother Anoop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.