കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയക്ക് (23) നാട് കണ്ണീരോടെ വിടനൽകി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാനൂർ വള്ള്യായിയിലെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ നാടാകെ വിങ്ങിപ്പൊട്ടി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്.
അതിനിടെ, വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കഴുത്ത് അറ്റു തൂങ്ങിയ നിലയിലായിരുന്നു. കയ്യിലും കാലിലും മാറിലും ആഴമേറിയ മുറിവുകളുണ്ട്. കഴുത്ത് അറുത്താണ് പ്രതിയായ ശ്യാംജിത്ത് കൊലപാതകം നടത്തിയത്. തലക്ക് പിന്നിൽ ശക്തമായ അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊല നടത്തിയത്. ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരമറിഞ്ഞ് വിഷ്ണുപ്രിയയുടെ പിതാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സഹോദരനും എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സഹോദരൻ പുതിയ ജോലിക്ക് ജോയിൻ ചെയ്യാനായി ഹൈദരാബാദിലേക്ക് പോയത്.
കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് കൊല്ലാൻ തീരുമാനിച്ചത്. പ്രതി ആയുധം വാങ്ങിയ കടയും കൃത്യം നടത്തിയതിനുശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച കുളവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും വാങ്ങിയത് പാനൂരിൽ നിന്നു തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.