പാനൂർ (കണ്ണൂർ): വിഷ്ണുപ്രിയ വധക്കേസിൽ പ്രതിക്ക് മാത്യകാപരമായി കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാൻ അഭ്യന്തര വകുപ്പ് ജാഗ്രത പുലർത്തണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ വീട് വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ഭരണകൂട ബാധ്യതയാണ്. കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നമ്മുടെ നിയമ വ്യവസ്ഥയിലുണ്ടാകുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലാ വൈസ് പ്രസിഡന്റ് എ.പി. ശബാനി, ജില്ല സെക്രട്ടറി ഷമ്മി പി.സി, ജില്ലാ കമ്മിറ്റിയംഗങ്ങളായ നാണി ടീച്ചർ, സീനത്ത് മനാഫ്, മണ്ഡലം നേതാവ് കെ.കെ. സുമയ്യ എന്നിവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.